71കാരി പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം മരിച്ചു; പാല്‍ തൊണ്ടയില്‍ കുടുങ്ങി...
ആലപ്പുഴ: 71കാരിയായ റിട്ടയേഡ് അധ്യാപിക കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച കുഞ്ഞ് മരിച്ചു. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചാണ് മരണം. തിങ്കളാഴ്ച വൈകീട്ട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഹരിപ്പാട് രാമപുരം എഴുകുളങ്ങര വീട്ടില്‍ സുധര്‍മ മാര്‍ച്ച് 18നാണ് മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം.
Recommended Video

കുഞ്ഞിന് തൂക്കവും പ്രതിരോധ ശേഷിയും കുറവായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. കഴിഞ്ഞ 28നാണ് രാമപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്. തൂക്കം വര്‍ധിച്ചു. 1.100ല്‍ നിന്ന് 1.400 ആയി തൂക്കം വര്‍ധിച്ചു. ഇതിനിടെയാണ് തിങ്കളാഴ്ച മറ്റു സംഭവങ്ങളുണ്ടായത്.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
റിട്ടയേഡ് അധ്യാപികയായ സുധര്‍മയ്ക്കും പോലീസ് ടെലികമ്യൂണിക്കേഷന്‍ മുന്‍ ഓഫീസര്‍ സുരേന്ദ്രനും ഒരു മകനാണുണ്ടായിരുന്നത്. 35 വയസുള്ള സുജിത്ത് ഒന്നര വര്‍ഷം മുമ്പ് സൗദിയില്‍ വച്ച് മരിച്ചു. തുടര്‍ന്നാണ് ഒരു കുഞ്ഞ് കൂടി വേണമെന്ന് സുധര്‍മ തീരുമാനിച്ചത്. അങ്ങനെയാണ് കൃത്രിമ ഗര്‍ഭധാരണം നടത്തിയതും പെണ്‍കുഞ്ഞ് ജനിച്ചതും.
ശ്രീലക്ഷ്മി പണിക്കര്‍ എന്ന് കുഞ്ഞിന് പേരിട്ടിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പൊടി കലക്കിയ പാല്‍ കുഞ്ഞിന് കോരി നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനിടെയാണ് തൊണ്ടയില്‍ കുടുങ്ങിയതും ശ്വാസ തടസം നേരിട്ടതും. വണ്ടാനം മെഡിക്കല്‍ കേളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications