Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാര്യയ്ക്ക് അവിഹിതം, സഹോദരനും ഭാര്യാമാതാവും ചതിച്ചു'; ഗൃഹനാഥന്‍ ജീവനൊടുക്കിയതിന് പിന്നില്‍

ആലപ്പുഴ: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്ന് ആരോപിച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിന് ശേഷം സ്വകാര്യ ലോഡ്ജില്‍ എത്തിയാണ് യുവാവ് ജീവനൊടുക്കിയത്. കറ്റാനം കണ്ണാനക്കുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജു രാജുവാണ് സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. ഭാര്യ വീട്ടുകാര്‍ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും മകളെ തന്നില്‍ നിന്ന് അകറ്റിയെന്നും ബൈജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

കായംകുളം ബോയ്‌സ് ഹൈസ്‌കൂളിന് സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞ ദിവസമാണ് ബൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശിനിയായ ഭാര്യ ഇപ്പോള്‍ ന്യൂസിലാന്‍ഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്ന് ആരോപിച്ച് ബൈജു പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Baiju Raju Suicide Case

താന്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്നാണ് ബൈജു പറയുന്നത്. അത്രമാത്രം ജീവിതത്തില്‍ വേദന അനുഭവിച്ച ആളാണ് ഞാന്‍. എനിക്ക് ഈ വേദന കൂടി താങ്ങാന്‍ പറ്റില്ല. എനിക്കറിയാം ആത്മഹത്യ ചെയ്യുന്നത് മഹാപാപമാണെന്ന്. ഇതുവരെ ഞാന്‍ ആത്മഹത്യ ചെയ്യാതിരുന്നത് ദൈവത്തിന് മുന്നില്‍ അതൊരു മഹാപാപമാണെന്നത് കൊണ്ടാണെന്ന് ബൈജു വീഡിയോയില്‍ പറഞ്ഞു.

പക്ഷേ, ഇനി എനിക്ക് പറ്റുന്നില്ല, ജീവിതത്തില്‍ ഇനി ഒരു അര്‍ത്ഥമില്ല. എനിക്ക് എന്റെ അവസാന പ്രതീക്ഷ എന്റെ മകളായിരുന്നു. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു കരിയര്‍. ജീവിതം, കൊച്ചിനെ നല്ല രീതിയില്‍ വളര്‍ത്താന്‍. പതുക്കെ പതുക്കെ ആള്‍ക്കാര്‍ കൂടെ നില്‍ക്കുന്ന ആള്‍ക്കാര്‍ തന്നെ ചതിച്ചു.

എന്റെ മകളുടെ കൂടെ ജീവിക്കാനുള്ള അവസരമുണ്ടായിരുന്നു. അവളുടെ നല്ല കരിയറിന് വേണ്ടി, അവളുടെ നല്ല ജീവിതത്തിന് വേണ്ടി. ഒത്തിരി ആഗ്രഹങ്ങളുണ്ടായിരുന്നു. അതൊക്കെ എല്ലാം, എന്റെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ചു. ഞാന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം, നാല് പേരാണ്, എന്റെ ഭാര്യ, ഭാര്യയുടെ കാമുകന്‍, ഭാര്യയുടെ സഹോദരനും അമ്മയും എന്നിവരാണ് എന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബൈജു വീഡിയോയില്‍ പറഞ്ഞു.

എന്റെ വിവാഹ ജീവിതം തുടങ്ങിയത് തന്നെ ചതി കൊണ്ടാണ്. ആ ചതി സഹിച്ച് ഞാന്‍ ജീവിക്കുകയായിരുന്നു. ഭാര്യയും ഭാര്യയുടെ ആന്റിയും ചേര്‍ന്ന് ഗൂഡാലചന ചെയ്തിട്ട്, എന്നോട് സ്‌നേഹമാണെന്ന് പറഞ്ഞിട്ട്. കല്യാണം നടന്നത്. ഇങ്ങനെ ഒരു പെണ്ണ് ഒരിക്കലും സ്‌നേഹിക്കത്തില്ല. സ്‌നേഹിക്കാന്‍ പഠിക്കില്ല. അവള്‍ സെല്‍ഫിഷായിട്ടാണ് അവളുടെ കാര്യങ്ങള്‍ സാധിക്കുന്നത്.

ഭാര്യുടെ വീട്ടുകാര്‍ പൈസയുടെ കാര്യത്തിന് വേണ്ടി തന്നെ ചതിച്ചു. അവളുടെ അമ്മയ്ക്ക് കൃത്യമായ സമയത്ത്, എനിക്ക് ജോലിയുള്ള സമയത്ത് കൃത്യമായ എല്ലാ മാസവും ഞാന്‍ പൈസ അയച്ചുകൊടുക്കുമായിരുന്നു. അതും പറയാതെ, അതിന്റെ പോലും നന്ദി അവര്‍ എന്നോട് കാണിച്ചില്ല. സഹോദരനും അങ്ങനെ തന്നെ ഏത് സമയത്തും പൈസ വേണമെങ്കില്‍ ഞാന്‍ കൊടുക്കുമായിരുന്നു.

ഇപ്പോള്‍ അവസാന നിമിഷത്തില്‍ എന്നോട് തന്നെയായിരുന്നു ചതി. അണ്ടര്‍വെയര്‍ പോലും വാങ്ങിക്കാന്‍ പൈസ ഇല്ലാതിരുന്ന ആ സമയത്ത്. ആ കാലം ഞാന്‍ ആലോചിക്കുകയാണ്, ഇങ്ങനെയുള്ള ആള്‍ക്കാരോട് ബന്ധം സ്ഥാപിച്ചതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. എന്റെ ഭാര്യയ്ക്ക് ഒരു അവിഹിത ബന്ധമുണ്ടായിരുന്നു. ഇവളുടെ കൂടെ പഠിച്ച ഒരു യുവാവുമായിട്ട്.

നല്ല കോര്‍ഡിനേഷനായിരുന്നു ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നത്. ഭാര്യുടെ കാമുകന്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഭാര്യയും കുഞ്ഞുങ്ങളുമായി ഒന്നിച്ച് വന്നതെങ്കിലും അവന്‍ അത് നിര്‍ത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അവന് ഭാര്യയും കുഞ്ഞുമുള്ള സമയത്താണ് ഇതൊക്കെ മുന്നോട്ടുപോയത്. അതാണ് എനിക്ക് ഏറ്റവും വലിയ അതിശയം തോന്നിയത്.

ഞാന്‍ ഓഫീസില്‍ പോകുന്നത് കൊണ്ട് ഭാര്യ കരുതി ഇത് ആര് കാണാനാ എന്ന്. എന്നാല്‍ മുകളില്‍ ഒരു ദൈവമുണ്ട്. ദൈവമെനിക്ക് കാണിച്ച് തന്നെങ്കിലും ഞാന്‍ അന്ന് അവന്റെ വീട്ടില്‍ ചന്നെ വഴക്കുണ്ടാക്കിയെങ്കിലും എന്ത് ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു. ഒരു അച്ഛനായിട്ടാണ് ഞാന്‍ ചിന്തിച്ചത് എന്റെ മകളുടെ ജീവിതം എന്താകുമെന്ന് ഓര്‍ത്ത്. ഞാന്‍ എന്റെ ജീവിതത്തില്‍ ദൈവത്തെ ആരാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളൊക്കെ അനുഭവിച്ചിട്ടേ പോകുകയുള്ളൂവെന്ന് ബൈജു വീഡിയോയില്‍ പറഞ്ഞു.

അതേസമയം, ബൈജു മരിക്കുന്നതിന് മുമ്പാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഭാര്യ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരു വീഡ്ിയോയും ബൈജു പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ഭാര്യ താന്‍ ചെയ്ത തെറ്റുകള്‍ ഏറ്റവും പറയുന്നുണ്ട്. രണ്ട് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+