ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആളും അനക്കവുമില്ലാതെ മാവേലിക്കര മണ്ഡലത്തില്‍ ബിഡിജെഎസ് പ്രചാരണം: പ്രാചാരകരെല്ലാം പത്തനംതിട്ടയില്‍!!

  • By Desk
Google Oneindia Malayalam News

മാവേലിക്കര: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഒന്നാകെ സുരേന്ദ്രൻ മത്സരിക്കുന്ന പത്തനംതിട്ടയിലേക്ക് ഒ‍ഴുകിയതോടെ മാവേലിക്കര മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ പോലും പ്രവര്‍ത്തകരില്ലാത്ത സാഹചര്യം. പ്രചാരണം അവതാളത്തിലായ ബിഡിജെഎസ് തങ്ങളുടെ അതൃപ്തി ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനുവേണ്ടിയുള്ള കോൺഗ്രസ്- ബിജെപി ധാരണയാണിതിന് പിന്നിലെന്നാണ് ആക്ഷേപം.

യുഡിഎഫ്- എൽഡിഎഫ് വ്യത്യാസം പേരിൽ മാത്രം; കേരളജനതയുടെ വിശ്വാസവും ആചാരവും തകർക്കാൻ ബിജെപി അനുവദിക്കില്ല, കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന് പ്രധാനമന്ത്രിയുഡിഎഫ്- എൽഡിഎഫ് വ്യത്യാസം പേരിൽ മാത്രം; കേരളജനതയുടെ വിശ്വാസവും ആചാരവും തകർക്കാൻ ബിജെപി അനുവദിക്കില്ല, കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി

കഴിഞ്ഞതവണ ബിജെപി 80,000ത്തോളം വോട്ടുപിടിച്ച സീറ്റാണ് ബിഡിജെഎസിന് കൈമാറിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലത്തിൽ തോറ്റ തഴവ സഹദേവനെയാണ് ഏറെ വൈകി കളത്തിലിറക്കിയത്. സീറ്റ് വിട്ടുകൊടുത്ത ബിജെപി നിലപാട് ദളിതരോടുള്ള വഞ്ചനയെന്നായിരുന്നു പരാതി. ബിഡിജെഎസിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ ബിജെപിയും ആർഎസ്എസും സഹായിക്കുമെന്ന ഉറപ്പിലാണ് തഴവ സഹദേവൻ സ്ഥാനാർഥിയായത്. എന്നാൽ പ്രചാരണത്തിന് ബൂത്തുകളിൽ ആളില്ലാത്ത അവസ്ഥയാണുള്ളത്. ഇതൊടെ ആദ്യഘട്ട പ്രചാരണം ഏറെ വൈകി. എൽഡിഎഫും യുഡിഎഫും രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നപ്പോഴാണ് തഴവ സഹദേവൻ മണ്ഡലത്തിൽ ഇറങ്ങുന്നത് തന്നെ.

-bdjs-1551

ചെങ്ങന്നൂർ, ചങ്ങനാശേരി, കൊട്ടാരക്കര, മാവേലിക്കര പ്രദേശങ്ങളിൽനിന്നാണ് കൂടുതൽപേരെ പത്തനംതിട്ടയിലേക്ക് നിയോഗിച്ചത് ഇതോടെ തഴവ സഹദേവന്‍റെ പ്രചാരണം ബിഡിജെഎസിന്റെ മാത്രം തലയിലായി. ബിഡിജെഎസിന് മാവേലിക്കര സീറ്റ് കൈമാറിയത് യുഡിഎഫ്﹣-ബിജെപി രഹസ്യധാരണയുടെ ഭാഗമാണെന്നാണ് തുടക്കംമുതലെ എൽഡിഎഫ് ഉന്നയിക്കുന്നത്. ആളും അനക്കവുമില്ലാതെ തഴവയുടെ പര്യടനത്തിന് മണ്ഡലത്തിലെങ്ങും ഒരു ചലനവും സൃഷ്ടിക്കാനായിട്ടില്ല. മണ്ഡലത്തിൽ വികസനം കൊണ്ടുവരാത്തതിലും പ്രളയത്തിൽ തിരിഞ്ഞുനോക്കാത്തതിലും നിലവിലെ എംപിയായ കൊടിക്കുന്നിൽ സുരേഷിനെതിരെ ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നുണ്ട് .

ശബരിമല വിഷയത്തിലെ ഇടപെടല്‍ പത്തനംതിട്ടയില്‍ ജനവിധി ബിജെപിയെ തുണക്കുമെന്ന് കരുതുന്നുണ്ടോ? പത്തനംതിട്ട മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

English summary
bdjs camapign without suffient people in mavelikkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X