ഉത്സവത്തിനിടെ മര്‍ദ്ദനം; കേസ് ഒത്തുതീര്‍പ്പാക്കാന്‍ അഗതിമന്ദിരത്തില്‍ പിഴ, വ്യത്യസ്തനായി യുവാവ്

ഹരിപ്പാട്: ഉത്സവത്തിന് മര്‍ദ്ദനമേറ്റ കേസ് പിന്‍വലിക്കാന്‍ ഒരു ലക്ഷം രൂപ പിഴയായി ഏതെങ്കിലും അഗതി മന്ദിരത്തിന് നല്‍കണമെന്ന ആവശ്യവുമായി യുവാവ്. കരുവാറ്റയിലെ ഒരു ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് യുവാവിന് മര്‍ദ്ദനമേറ്റത്.
കൈക്ക് പരിക്കേറ്റ യുവാവ് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സംഭവം കേസാകുമെന്നും കുടുങ്ങുമെന്നും അറിഞ്ഞതോടെ മര്‍ദ്ദിച്ച യുവാവ് ആശങ്കയിലായി. അടുത്ത ആഴ്ച വിദേശത്ത് പോകാനിരിക്കുകയായിരുന്നു ഇയാള്‍. ഇതിന് ശേഷം എങ്ങനെയെങ്കിലും കേസ് പിന്‍വലിക്കാനുള്ള ഓട്ടത്തിലായിരുന്നു യുവാവ്. പ്രശ്‌നം പരിഹരിക്കാന്‍ നാട്ടുകാര്‍ ചിലര്‍ ഇടപെട്ടു.
ഒടുവില്‍ വിദേശത്തേക്ക് പോകാന്‍ തടസമാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് യുവാവ് സമ്മതിച്ചു. എന്നാല്‍ ഒരു കണ്ടീഷനും യുവാവിന് ഉണ്ടായിരുന്നു. മര്‍ദ്ദിച്ചയാല്‍ ഏതെങ്കിലും അഗതി മന്ദിരത്തിന് ഒരു ലക്ഷം രൂപ പിഴയായി നല്‍കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. അങ്ങനെ ചര്‍ച്ചയ്ക്ക് ഒടുവില്‍ തുക 25000ലേക്ക് കുറച്ചു. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന ഒരു അഗതി മന്ദിരത്തില്‍ പണം നല്‍കി രസീത് ഹാജരാക്കിയതോടെ മര്‍ദ്ദനമേറ്റ യുവാവ് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തി കേസ് പിന്‍വലിച്ചു.












Click it and Unblock the Notifications