സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം; സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി
സി പി ഐ ചിറക്കടവം ലോക്കല്‍ സെക്രട്ടറി ചിറക്കടവം പുത്തന്‍വീട്ടില്‍ ഷമീര്‍ റോഷന്റെ ഭാര്യ ഇഹ്‌സാനയെയാണ് കായംകുളം പൊലീസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂര മര്‍ദ്ദനം സഹിക്കവയ്യാതെ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സി പി ഐ ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി പി ഐ ചിറക്കടവം ലോക്കല്‍ സെക്രട്ടറി ചിറക്കടവം പുത്തന്‍വീട്ടില്‍ ഷമീര്‍ റോഷന്റെ ഭാര്യ ഇഹ്‌സാനയെയാണ് കായംകുളം പൊലീസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷമീര്‍ റോഷനെതിരെ പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കേസ്.
മൂന്ന് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് റോഷന്‍ സ്ഥിരമായി മര്‍ദ്ദിരുന്നതായി ിസ്ഹാന പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് ഇസ്ഹാന പറയുന്നു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തെ ചൊല്ലി മര്‍ദ്ദനമേറ്റിരുന്നു. അതേസമയം, ഇസ്ഹാനയുടെ ശരീരത്തില്‍ ബെല്‍റ്റുകൊണ്ട് അടിച്ച പാടുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.












Click it and Unblock the Notifications