ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേപ്പാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ആലപ്പുഴയിൽ അപകട മരണങ്ങൾ കൂടുന്നു, 2018ൽ ഒന്നാം സ്ഥാനം ആലപ്പുഴ ജില്ലയ്ക്ക്...

  • By Desk
Google Oneindia Malayalam News

ചേപ്പാട് : ചേപ്പാട് നാഷണല്‍ ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു ഒമിനി കാറുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ട ബൈക്ക് യാത്രക്കാരന്‍ പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശികള്‍ സഞ്ചരിച്ച സഞ്ചരിച്ചിരുന്ന കാറുമായാണ് അപകടമുണ്ടായത് നിലവില്‍ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലയാണ് ചേപ്പാട് നാഷണല്‍ ഹൈവേ എന്‍ടിപിസി സമീപം.

അരൂരിൽ കുളം നികത്തി പൊലീസ് സ്റ്റേഷന്‍ നിര്‍മാണം; സിപിഐ കൊടി കുത്തി, തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചെന്ന് പരാതി

അതേസമയം 2018 ല്‍ സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത് 4199 പേരാണ്. അതില്‍ ഏറ്റവും കൂടുതല്‍ അപകട മരണം ഉണ്ടായത് ആലപ്പുഴ ജില്ലയിലാണ്. സംസ്ഥാനത്തെ ഏറ്റവും ചെറുതെങ്കിലും ജന സാന്ദ്രതയേറിയ ആലപ്പുഴയില്‍ 365 പേരാണ് കഴിഞ്ഞ വര്‍ഷം നിരത്തില്‍ പൊലീഞ്ഞത്. ഗുരുതരമായി പരിക്കേറ്റത് 31,611പേര്‍ക്കാണ്. 2017 ല്‍ 4,131പേരും 2016 ല്‍ 4,287പേരും വാഹനാപകടങ്ങളില്‍ മരണമടഞ്ഞു. 2017 ല്‍ 29,733പേര്‍ക്കും 2016 ല്‍ 30,100പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. 2016, 2017, 2018 വര്‍ഷങ്ങളില്‍ 91,444പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു.

Accident

2018ല്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ആലപ്പുഴ ജില്ലയിലാണ് 365. മലപ്പുറവും(361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നില്‍. തിരുവനന്തപുരം സി?റ്റിയില്‍ 187പേരാണ് മരിച്ചത്. ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ് - 73. 2017ലും ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരിച്ചതും ആലപ്പുഴയിലാണ് - 407. തൊട്ടുപിന്നില്‍ മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്.

തിരുവനന്തപുരം സിറ്റിയില്‍ 172പേരാണ് 2017ല്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. 68പേര്‍ മരിച്ച വയനാടാണ് ഏറ്റവും പിന്നില്‍. 2016ല്‍ ഏ?റ്റവും കൂടുതല്‍പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചത് മലപ്പുറം ജില്ലയിലാണ് - 402. എറണാകുളം റൂറലില്‍ 367പേരും പാലക്കാട് ജില്ലയില്‍ 366പേരും ആലപ്പുഴ ജില്ലയില്‍ 356പേരും തിരുവനന്തപുരം റൂറലില്‍ 351പേരും 2016 ല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റിയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 180പേരാണ്.

English summary
Bike traveler dead in accident at Cheppad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X