ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കേണ്ടി വരും

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി. കുട്ടനാട്ടിലെ കൈനകരിയില്‍ നിന്ന് ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മേഖലയിലെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ അലക്‌സാണ്ടര്‍ ഇന്ന് വൈകീട്ട് 3.30ന് ടാസ്‌കോ ഫോഴ്‌സിന്റെ യോഗം ചേരും.

bird flu

നേരത്തെ ജില്ലയിലെ പള്ളിപ്പാട്, കരുവാറ്റ, തകഴി എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ രോഗലക്ഷണങ്ങളില്ല. കൈനകരിയില്‍ ആദ്യമായാണ് ഇത്തവണ രോഗം സ്ഥിരീകരിക്കുന്നത്. കൈനകരിയിലെ തോട്ടുവാത്തല കരിങ്ങാട്ട് കെസി ആന്റണിയുടെ 599 മുട്ടക്കോഴികള്‍ ചത്തിരുന്നു. എട്ടാം തീയതി നൂറിലേറെ കോഴികള്‍ ചത്തതോടെ മൃഗസംരക്ഷണ അധികൃതരെ അറിയിക്കുകയായിരുന്നു.

ചോക്ലേറ്റ് തന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു; അന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി അനാർക്കലിചോക്ലേറ്റ് തന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു; അന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി അനാർക്കലി

തുടര്‍ന്ന് ഡോക്ടര്‍മാര്‍ സാമ്പിളെടുത്ത് ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇന്ന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ വളര്‍ത്തുപക്ഷികളെ നശിപ്പിക്കും. ഇതിനായി അഞ്ച് ദൗത്യ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.

മറിച്ചായിരുന്നെങ്കില്‍ അമ്മയ്ക്ക് വീടിന് പുറത്ത് കൂടി ഒരു ജീവിതം ഉണ്ടായേനെ; കുറിപ്പുമായി അശ്വതി ശ്രീകാന്ത്മറിച്ചായിരുന്നെങ്കില്‍ അമ്മയ്ക്ക് വീടിന് പുറത്ത് കൂടി ഒരു ജീവിതം ഉണ്ടായേനെ; കുറിപ്പുമായി അശ്വതി ശ്രീകാന്ത്

ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കംഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കം

വാക്സിന്‍ വിതരണം കാര്യക്ഷമമല്ല; കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പുമായി കേന്ദ്രംവാക്സിന്‍ വിതരണം കാര്യക്ഷമമല്ല; കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പുമായി കേന്ദ്രം

Recommended Video

cmsvideo
പക്ഷിപ്പനിക്കാലത്ത് മാംസവും മുട്ടയും ഉപയോഗിക്കുന്നതിൽ ശ്രദ്ധ പുലർത്തണം | Oneindia Malayalam

English summary
Bird flu has been confirmed again in Alappuzha, Authorities says will have to kill pet birds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X