Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ പക്ഷിപനി; പക്ഷികളുടെ വിപണനവും ഉപയോഗവും കടത്തലും നിരോധിച്ചു

ആലപ്പുഴ: നഗരസഭയിലെ എട്ടാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മാരാരിക്കുളം തെക്ക്, ആര്യാട്, ആലപ്പുഴ നഗരസഭ, കൈനകരി, പുളിങ്കുന്ന്, ചമ്പക്കുളം, നെടുമുടി, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി (കാഷ്ടം) വളം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവിറക്കി.

alappuzha

ജനുവരി 11 വരെയാണ് നിരോധനം. തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും അമ്പലപ്പുഴ, കുട്ടനാട് തഹസില്‍ദാര്‍മാരും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തണമെന്നും നിര്‍ദേശമുണ്ട്.

പക്ഷിപ്പനി രോഗബാധയുടെ പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിക്കുന്ന ജാഗ്രതാനിര്‍ദ്ദേശം

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

1. ചത്ത പക്ഷികളെയും രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ ഇവയുടെയൊക്കെ കാഷ്ടമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനുമുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
2. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍കൈയുറയും മാസ്‌കും നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.
3. കോഴികളുടെ മാംസം (പച്ചമാംസം ) കൈകാര്യം ചെയ്യുന്നതിന് മുന്‍പും പിന്‍പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്.
4. നന്നായി പാകം ചെയ്ത മാംസവും മുട്ടയും മാത്രമേ ഉപയോഗിക്കാവൂ.
5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തില്‍ അറിയിക്കുക.
6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള മെഡിക്കല്‍ ഡോക്ടറെ ബന്ധപ്പെടുക.
7. വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുക.
8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി,പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ,കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.
12. നിരീക്ഷണ മേഖലയില്‍ പക്ഷികളുടെ മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിര്‍ബ്ബന്ധമായും അറിയിക്കേണ്ടതാണ്.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നു തുടങ്ങും. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എൻ.ഐ. എച്ച്.എസ്. എ. ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം
സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+