ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പക്ഷിപ്പനി: ആലപ്പുഴയിലെ താറാവ് കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം നാളെ മന്ത്രി രാജു ഉദ്ഘാടനം ചെയ്യും

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയില്‍ പക്ഷിപനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം 24.01.2021 ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പക്ഷിപനി ബാധിച്ച വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് താറാവ്, കോഴി, മുട്ട എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

raju

ഇത്തരത്തില്‍ ജില്ലയിലെ 26 കര്‍ഷകര്‍ക്കാണ് ധനസഹായം വിതരണം ചെയ്യുന്നത്. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കോഴി, താറാവ്, എന്നിവയ്ക്ക് 100 രൂപയും, രണ്ട് മാസത്തിനു മുകളില്‍ പ്രായമുള്ളതിന് 200 രൂപ വീതവും മുട്ടക്ക് 5 രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക.

ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ പൊതുമരാമത്തു രെജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. എം ദിലീപ് പദ്ധതി വിശദീകരണവും ധനസഹായ വിതരണവും നിര്‍വ്വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഡ്വ.എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.കെ സന്തോഷ്‌കുമാര്‍, ജില്ല്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Recommended Video

cmsvideo
പക്ഷിപ്പനിക്കാലത്ത് മാംസവും മുട്ടയും ഉപയോഗിക്കുന്നതിൽ ശ്രദ്ധ പുലർത്തണം | Oneindia Malayalam

English summary
Bird flu: Minister Raju will inaugurate the distribution of financial assistance to duck farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X