ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പക്ഷിപ്പനി: കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്ക് പരിധിയില്‍ ഇറച്ചി, മുട്ട, കാഷ്ടം ഇവയുടെ വിപണനം നിരോധിച്ചു

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്ക് പരിധിയിലെ താറാവ്, കോഴി, കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) മുതലായവയുടെ ഉപയോഗം, വിപണനം, കടത്തല്‍ എന്നിവ ക്രിമിനല്‍ നടപടി നിയമ സംഹിത സെക്ഷന്‍ 144 പ്രകാരം നിരോധിച്ച ജില്ലാ കലക്ടര്‍ ഉത്തരവായി.

alappuzha

ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് ചത്ത താറാവുകള്‍ കൂടുതല്‍ പരിശോധയ്ക് വിധേയമാക്കിയപ്പോള്‍ എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ നിയന്ത്രണം അടിയന്തരമായി നടപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു. മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ സന്നിഹിതരായി.

രോഗ ബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്നതിന് തീരുമാനമായി. നെടുമുടി പഞ്ചായത്തിലും തകഴി പഞ്ചായത്തിലും പള്ളിപ്പാട് പഞ്ചായത്തിലും കരുവാറ്റയിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നെടുമുടിയില്‍ രോഗബാധയുണ്ടായ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5975 പക്ഷികളെയും തകഴിയില്‍ 11250 ഉം പള്ളിപ്പാട് 4627 ഉം കരുവാറ്റയില്‍ 12750 ഉം പക്ഷികളെ ഇത്തരത്തില്‍ നശിപ്പിക്കേണ്ടതായി കണ്ടെത്തിയിട്ടുണ്ട്. താറാവുള്‍പ്പടെയുള്ള പക്ഷികളുടെ കണക്കാണിത്. പക്ഷികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്നതിന് 18 അംഗ റാപ്പിഡ് റസ്‌പോണ്‍സ് ടീം രൂപവത്കരിച്ചു. ഒരു വെറ്റിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും.

English summary
Bird flu: sales of meat, eggs and excrement banned in Kuttanad and Karthikapally taluks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X