പക്ഷിപ്പനി: കേന്ദ്ര സംഘം ആലപ്പുഴ ജില്ലയിലെ രോഗബാധിത മേഖലകള്‍ സന്ദര്‍ശിച്ചു
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്രസംഘം ജില്ലയിലെത്തി. പക്ഷിപ്പനി വരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിക്കുവാനും ഇത് ഏതെങ്കിലും സാഹചര്യത്തില്‍ മനുഷ്യരിലേയ്ക്ക് പകരുമോ എന്ന് പഠിക്കുവാനും വേണ്ടിയാണ് സംഘം ജില്ലയിലെത്തിയത്.

കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരും കഴിഞ്ഞദിവസം ജില്ല സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് സ്പെഷലിസ്റ്റ് ഡോക്ടര്‍ രുചി ജയ്ന്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയന്റിസ്റ്റ് ഡോക്ടര്‍ ശൈലേഷ് പവാര്‍, ഡല്‍ഹി ആര് എം എല്‍ ആശുപത്രി ഫിസിഷ്യന്‍ അനിത് ജിന്‍ഡാല്‍ എന്നിവരും ജില്ലയിലെ പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റ എസ് എന്‍ കടവ്, തകഴി എന്നിടങ്ങളിലെ രോഗ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.
പക്ഷിപ്പനിയുടെ വ്യാപനം, വൈറസിന്റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കല്‍ സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണ് സംഘത്തിന്റെ സന്ദര്‍ശനം. താറാവ് കര്‍ഷകരായ ദേവരാജനില്‍ നിന്നും ജോമോനില്‍ നിന്നും താറാവുകള്‍ക്ക് അസുഖം വന്നത് മുതല്‍ ഇതുവരെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
2016 ലെ പക്ഷിപ്പനി ഉണ്ടായ പ്രദേശങ്ങളിലാണ് ഇത്തവണയും തകഴിയില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ദേശാടന പക്ഷികളുടെ സാനിധ്യം ഉള്ളതിനാല്‍ അവയുടെ സാമ്പിള്‍ ശേഖരിച്ചു ടെസ്റ്റ് ചെയ്യുവാന്‍ വേണ്ട ക്രമീകരങ്ങള്‍ സ്വീകരിക്കുവാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റിന് സംഘം നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍, പഞ്ചായത്ത് പ്രതിനിധികള്‍,മൃഗ സംരക്ഷണ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ ടീം എന്നിവര്‍ കേന്ദ്ര സംഘത്തോടൊപ്പം സന്ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications