• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പക്ഷിപ്പനി: കേന്ദ്ര സംഘം ആലപ്പുഴ ജില്ലയിലെ രോഗബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്രസംഘം ജില്ലയിലെത്തി. പക്ഷിപ്പനി വരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിക്കുവാനും ഇത് ഏതെങ്കിലും സാഹചര്യത്തില്‍ മനുഷ്യരിലേയ്ക്ക് പകരുമോ എന്ന് പഠിക്കുവാനും വേണ്ടിയാണ് സംഘം ജില്ലയിലെത്തിയത്.

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരും കഴിഞ്ഞദിവസം ജില്ല സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് സ്‌പെഷലിസ്റ്റ് ഡോക്ടര്‍ രുചി ജയ്ന്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയന്റിസ്റ്റ് ഡോക്ടര്‍ ശൈലേഷ് പവാര്‍, ഡല്ഹി ആര്‍ എം എല്‍ ആശുപത്രി ഫിസിഷ്യന്‍ അനിത് ജിന്‍ഡാല്‍ എന്നിവരും ജില്ലയിലെ പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റ എസ് എന്‍ കടവ്, തകഴി എന്നിടങ്ങളിലെ രോഗ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.

പക്ഷിപ്പനിയുടെ വ്യാപനം, വൈറസിന്റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കല്‍ സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണ് സംഘത്തിന്റെ സന്ദര്‍ശനം. താറാവ് കര്‍ഷകരായ ദേവരാജനില്‍ നിന്നും ജോമോനില്‍ നിന്നും താറാവുകള്‍ക്ക് അസുഖം വന്നത് മുതല്‍ ഇതുവരെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

2016 ലെ പക്ഷിപ്പനി ഉണ്ടായ പ്രദേശങ്ങളിലാണ് ഇത്തവണയും തകഴിയില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ദേശാടന പക്ഷികളുടെ സാനിധ്യം ഉള്ളതിനാല്‍ അവയുടെ സാമ്പിള്‍ ശേഖരിച്ചു ടെസ്റ്റ് ചെയ്യുവാന്‍ വേണ്ട ക്രമീകരങ്ങള്‍ സ്വീകരിക്കുവാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന് സംഘം നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, പഞ്ചായത്ത് പ്രതിനിധികള്‍,മൃഗ സംരക്ഷണ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ ടീം എന്നിവര്‍ കേന്ദ്ര സംഘത്തോടൊപ്പം സന്ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു.

ജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛം

ബിജെപിയുടെ കണക്കുകൾ തെറ്റുന്നു, നേമം പിടിക്കാൻ സുരേഷ് ഗോപി എത്തില്ല, നിയമസഭയിലേക്ക് മത്സരിക്കാനില്ല

പ്രഭാതസവാരിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പോലീസുകാരൻ അറസ്റ്റിൽ

കൊവിഡ്‌ പ്രതിസന്ധി മറികടന്നു;കേരള ഭാഗ്യക്കുറി ടിക്കറ്റ് വിൽപനയിൽ വൻ കുതിപ്പ്

English summary
Bird flu: The central team visited the affected areas in Alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X