ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗത്തിന്‌റെ വീടിനു നേരെ ആക്രമണം, ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു പരാതി

  • By Desk
Google Oneindia Malayalam News

ചേര്‍ത്തല: വനിതാ പഞ്ചായത്തംഗത്തിന്‌റെ വീടിനു നേരെ ആക്രമണം. സ്വകാര്യ റോഡ് നിര്‍മാണത്തിനായി തോട് നികത്തിയതിനെതിരെ രംഗത്തു വന്നതാണ് അക്രമത്തിനു കാരണമെന്നതാണ് പരാതി. തോട് നികത്തിയതിന്‌റെ പേരില്‍ വനിതാ പഞ്ചായത്തംഗം ഇടപ്പെട്ടത്തിന്‌റെ ഭാഗമായി പഞ്ചായത്ത് നടപടി എടുത്തതിന്റെ പേരിലാണ് അക്രമമെന്നാണ് പരാതി, വീടു അക്രമിക്കുകയും വനിതാ അംഗത്തിന്‌റെ അമ്മയെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

<strong>വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം</strong>വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം

തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗം കോണ്‍ഗ്രസിലെ സി.എന്‍.സനജയുടെ വീടിനു നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. അക്രമത്തില്‍ പരുക്കേറ്റ അമ്മ സരസമ്മയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘമായി വീട്ടിലെത്തിയ അക്രമകാരികള്‍ പ്ലാസ്റ്റിക് വേലി തീയിട്ടു കത്തിക്കുകയും സ്‌കൂട്ടര്‍ തകര്‍ക്കുകയും ചെയ്തു. പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ഇവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

Alappuzha

ചേര്‍ത്തല സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി അന്വേഷണം തുടങ്ങി. ജനാധിപത്യ പ്രസ്ഥാനങ്ങളെ വെല്ലുവിളിക്കുന്ന അക്രമമാണു ബിജെപി നടത്തിയതെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ശരത് ആവശ്യപ്പെട്ടു. അക്രമികളെ ഉടന്‍ പിടികൂടുമെന്നു ചേര്‍ത്തല സിഐ അറിയിച്ചു.

English summary
BJP attack against Congress Panchayath member's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X