പുന്നപ്ര-വയലാര്‍ രക്ഷസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി
ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുമ്പ് അപ്രതീക്ഷമായാണ് ആലപ്പുഴയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയത്. ബിുജെപി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി ഭാരത് മാതാ കീ ജയ് മുഴക്കിയ ശേഷമായിരുന്നു പുഷ്ടപ്പാര്‍ച്ചന.

കേരളത്തിലെ പാവങ്ങളോടും പട്ടിക വിഭാഗങ്ങളോടും ഇടത് മുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപമമെന്നും മുതിര ഇട്ടാണ് വെടിവയ്ക്കുകയെന്ന് തെറ്റിദ്ധരിപ്പിച്ച് സാധാരണക്കാരെ തോക്കിന്‍ മുന്നില്‍ മരണത്തിലേക്ക് തള്ളിവിടുകയാണ് നേതാക്കള്‍ ചെയ്തതെന്ന് സന്ദീപ് പുഷ്പ്പാര്‍ച്ചനയ്ക്ക് ശേഷം പറഞ്ഞു.
അന്നത്തെ വെടിവയ്പ്പില്‍ എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പോലും ഇടത് നേതാക്കളുടെ കയ്യിലില്ല. കമ്യൂണിസ്റ്റ് വഞ്ചനയില്‍ പൊലിഞ്ഞ ആത്മാക്കള്‍ക്ക് ആദരമര്‍പ്പിക്കാനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടി രക്തസാക്ഷി മണ്ഡപം സന്ദര്‍ശിച്ചതെന്നും സന്ദീപ് വ്യക്തമാക്കി.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം
ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..












Click it and Unblock the Notifications