Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ജി സുധാകരന്‌റെ ഓഫീസിലേക്ക് ഡോഗ് മാര്‍ച്ച്: ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഓഫിസിലേക്കു നായകളുമായി മാര്‍ച്ച് നടത്താന്‍ ശ്രമിച്ച ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ആലപ്പുഴ തൂക്കുകുളത്തുള്ള മന്ത്രിയുടെ ഓഫീസിലേക്ക് നായകളുമായി ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പറവൂരില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു ഉടന്‍ തന്നെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ശബരിമല വിഷയത്തില്‍ അവേേളനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനെതിരെ പറവൂര്‍ കവലയില്‍ സിപിഎം പ്രവര്‍ത്തകരും തടിച്ചു കൂടിയിരുന്നു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മാര്‍ച്ചില്‍ നിന്നും പിന്‍തിരിയണമെന്നു പൊലീസ് ആദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ദേശിയപാതയില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. 64 പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.

dogmarch-1


രണ്ടു വിദേശ ഇനത്തില്‍പ്പെട്ട നായകളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് മാര്‍ച്ചിനെത്തയത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചതില്‍ പ്രതിഷേധിച്ചു ജില്ലയില്‍ ഇന്നു കരിദിനം ആചരിക്കുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍. നിയോജക മണ്ഡലങ്ങളില്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തും. മുന്‍കൂട്ടി അറിയിച്ചു നടത്തിയ പ്രതിഷേധ മാര്‍ച്ച് മന്ത്രിയുടെ ആജ്ഞയ്ക്കു വഴങ്ങി പൊലീസ് ഒരടി പോലും മുന്നോട്ടു നീങ്ങാന്‍ അനുവദിച്ചില്ലെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് .പി.എം.വേലായുധന്‍ പറഞ്ഞു.

മന്ത്രി ജി.സുധാകരനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ബിജെപി നേതൃത്വത്തിന്റെ നിലപാടില്‍ സിപിഎം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നായയുമായി സമരം നടത്തുന്നതു പ്രാകൃതമാണെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം ജി.സുധാകരന്‍ തുറന്നുകാട്ടുന്നതിനാലാണു പ്രതിഷേധം നടത്തുന്നതെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+