ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി നേതാക്കളുടെ അവഗണന; ആത്മഹത്യയുടെ വക്കിലെന്ന് ബിജെപിയുടെ കൗണ്‍സിലര്‍... രാജിക്കത്ത്

Google Oneindia Malayalam News

ആലപ്പുഴ: ബിജെപി നേതാക്കളുടെ അവഗണന സഹിക്കാനാകാതെ ബിജെപി കൗണ്‍സിലര്‍ രാജിവച്ചുവെന്ന് റിപ്പോർട്ട്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നഗരസഭ കൗണ്‍സിലര്‍ ആയ ഡി ജ്യോതിഷ് ആണ് ബിജെപിയില്‍ നിന്ന് രാജിവച്ചത് എന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.

മുരളീധരന് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലീൻ ചിറ്റ്; പിൻമാറാതെ സലീം മടവൂർ... ഇനി സിവിസിയ്ക് മുന്നിൽമുരളീധരന് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലീൻ ചിറ്റ്; പിൻമാറാതെ സലീം മടവൂർ... ഇനി സിവിസിയ്ക് മുന്നിൽ

ചേര്‍ത്തല നഗരസഭയിലെ 13-ാം വാര്‍ഡില്‍ നിന്നാണ് ജ്യോതിഷ് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ചേര്‍ത്തല നഗരസഭ കൗണ്‍സിലില്‍ ജ്യോതിഷിനെ കൂടാതെ ഒരു ബിജെപി കൗണ്‍സിലര്‍ കൂടിയുണ്ട്. അവഗണന മൂലം താന്‍ ആത്മഹത്യയുടെ വക്കിലാണെന്നാണ് ജ്യോതിഷ് പറയുന്നത്. ജ്യോതിഷിന്റേത് എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു രാജിക്കത്തും പ്രചരിക്കുന്നുണ്ട്. അതിന്റെ പൂർണരൂപം വായിക്കാം...

രാജിക്കത്ത്

രാജിക്കത്ത്

ബിജെപിയുടെ ടൗണ്‍ ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റിനാണ് ജ്യോതിഷ് കുമാര്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ഈ രാജിക്കത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും വലിയതോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വലിയ പ്രതീക്ഷയായിരുന്നു

വലിയ പ്രതീക്ഷയായിരുന്നു

എന്റെ സംഘടനാപാടവവും സാമൂഹിക ബന്ധവും എല്ലാം ഉണ്ടാകാന്‍ കാരണം ആര്‍എസ്എസ് പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തിച്ചുവളരാന്‍ കഴിഞ്ഞതാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. തുടര്‍ന്നും ആര്‍എസ്എസ് പ്രസ്ഥാനത്തില്‍ സജീവമായി ഞാന്‍ പ്രവര്‍ത്തിക്കും. പക്ഷേ, കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുകയും ചേര്‍ത്തല മുനിസിപ്പാലിയില്‍ ആദ്യ ബിജെപി കൗണ്‍സിലര്‍ ആയി വിജയിക്കുകയും ചെയ്തപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു.

ഒരുപാട് കാര്യങ്ങള്‍ ചെയ്തു

ഒരുപാട് കാര്യങ്ങള്‍ ചെയ്തു

ഒരുപാട് കാര്യങ്ങള്‍ ബിജെപി മേല്‍ ഘടകങ്ങളുമായി ചേര്‍ന്ന് ചെയ്യുകയും അതുവഴി ബിജെപിയ്ക്ക് ചേര്‍ത്തല മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മറ്റ് വാര്‍ഡുകളിലും സ്വാധീനം ഉറപ്പാക്കാന്‍ കഴിയുകയും , 2020 ല്‍ നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിയ്ക്ക് ഗുണകരമാകുമെന്നും എല്ലാം ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു.

വല്ലാതെ വേദനിപ്പിച്ചു

വല്ലാതെ വേദനിപ്പിച്ചു

എല്ലാം പെട്ടെന്ന് തന്നെ മാറിമറിഞ്ഞു. എന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്ക് കഴിയാതെ പോയി. തുടര്‍ന്ന് സമൂഹവും മറ്റ് പ്രതിപക്ഷ, ഭരണപക്ഷ കക്ഷികള്‍ നല്ലത് പറയുമ്പോള്‍ ബിജെപി, ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു. അത് വല്ലാതെ പലപ്പോഴും വേദനിപ്പിച്ചു.

ആത്മഹത്യ ചെയ്തുപോകുമെന്ന് ഭയക്കുന്നു

ആത്മഹത്യ ചെയ്തുപോകുമെന്ന് ഭയക്കുന്നു

തുടര്‍ന്ന് ഈ നിമിഷം ആ വേദന തുടരുന്നു. ഇനിയും ഇത് സഹിച്ച് നില്‍ക്കാന്‍ കഴിയില്ല. ഇങ്ങനെ തുടര്‍ന്നാല്‍ ഒരു നിമിഷം മനസ്സ് ഒന്ന് പാളിയാല്‍ ചിലപ്പോള്‍ ആത്മഹത്യ ചെയ്തുപോകുമെന്ന് ഭയക്കുന്നു.

അതുകൊണ്ട് മനസ്സില്‍ ചെറിയ വേദനയോടെ ഈ പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നില്ല. എന്റെ പ്രാഥമിക മെമ്പര്‍ഷിപ്പ് ഉള്‍പ്പെടെ രാജിവയ്ക്കുന്നു- ഇങ്ങനെയാണ് ജ്യോതിഷിന്റെ കത്ത് അവസാനിക്കുന്നത്.

 <strong>" title=" "അവതാരകര്‍ വരയ്ക്കുള്ളിലെ കളിക്കാര്‍, മുതലാളിയെ ഗൺപോയന്റിൽ നിർത്തിയാണ് സംഘപരിവാറിന്റെ കളി"- എഎ റഹീം" /> "അവതാരകര്‍ വരയ്ക്കുള്ളിലെ കളിക്കാര്‍, മുതലാളിയെ ഗൺപോയന്റിൽ നിർത്തിയാണ് സംഘപരിവാറിന്റെ കളി"- എഎ റഹീം

തിരുവനന്തപുരത്ത് ബിജെപിക്ക് വൻ തിരിച്ചടി, നേതാക്കളും പ്രവർത്തകരും കൂട്ടമായി കോൺഗ്രസിൽതിരുവനന്തപുരത്ത് ബിജെപിക്ക് വൻ തിരിച്ചടി, നേതാക്കളും പ്രവർത്തകരും കൂട്ടമായി കോൺഗ്രസിൽ

Recommended Video

cmsvideo
BJP turned off dislike button in modi's video

English summary
BJP Cherthala Municipal Councilor resigns from party, alleging that party is neglecting him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X