ചെങ്ങന്നൂരില്‍ സംഘര്‍ഷം തുടരുന്നു; സിപിഎം മാര്‍ച്ചിനിടെ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
ചെങ്ങന്നൂര്‍: സിപിഎം വെണ്‍മണി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനിടെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരന് ഓടിച്ചിട്ട് കുത്തി. ആര്‍എസ്എസ്-ബിജെപി ആക്രമണത്തില്‍ പ്രതിഷേധിച്ചു സിപിഎം ഏരിയ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെയുണ്ടായ അക്രമത്തില്‍, റോഡരികിലെ കടയില്‍ നില്‍ക്കുകയായിരുന്ന മഴുക്കീര്‍ ചെറുശേരിയില്‍ രതീഷിനു (34) കുത്തേറ്റു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നു പൊലീസ് പറഞ്ഞു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷ് സമീപത്തെ വീട്ടില്‍ കയറിയെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ പിന്നാലെ എത്തി കുത്തുകയായിരുന്നെന്നാണ് ബിജെപിയുടെ ആരോപണം. പ്രകടനം കഴിഞ്ഞു മടങ്ങിയവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നെന്നു പൊലീസും പറയുന്നു. കേസെടുത്തിട്ടില്ല. മുതുകിന് ആഴത്തില്‍ മുറിവേറ്റ രതീഷിനെ പൊലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

പ്രാവിന്‍കൂട് ജംക്ഷനില്‍നിന്നു തിരുവന്‍വണ്ടൂരിലേക്കു നടന്ന മാര്‍ച്ചിനിടെ കോണ്‍ഗ്രസ് അനുഭാവിയായ വയോധികനു കല്ലേറില്‍ പരുക്കേല്‍ക്കുകയും ചെയ്തു. ഹൈസ്‌കൂള്‍ ജംക്ഷനു സമീപം വീടിനോടു ചേര്‍ന്നു ഹോട്ടല്‍ നടത്തുന്ന തട്ടാരേത്ത് ഗോപാലകൃഷ്ണപിള്ളയ്ക്കാണ് (86) പരുക്കേറ്റത്.കടയിലേക്കു കല്ലെറിയുകയായിരുന്നെന്നു ഗോപാലകൃഷ്ണപിള്ള പറഞ്ഞു.
പ്രകടനത്തിനിടെ കട തുറന്നതിലുള്ള പ്രകോപനമാണ് കല്ലേറിനു കാരണമെന്നു കരുതുന്നു. കാലിനു പരുക്കേറ്റ ഗോപാലകൃഷ്ണപിള്ള ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.വഴിയരികില്‍ സ്ഥാപിച്ചിരുന്ന ആര്‍എസ്എസ്, ബിജെപി കൊടിമരങ്ങളും ഫ്‌ലെക്‌സ് ബോര്‍ഡുകളും നശിപ്പിച്ചതായും പരാതിയുണ്ട്












Click it and Unblock the Notifications