ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എഡിജിപിയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം; അന്വേഷണം എന്‍ഐഎക്ക് വിടണമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

ആലപ്പുഴ: എഡിജിപി വിജയ് സാഖ്‌റെയുടെ വെളിപ്പെടുത്തലിന് പിന്നാല പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രണ്‍ജിത്തിന്റെ കൊലപാതകം എന്‍ഐഎക്ക് വിടണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖ്‌റെയുടെ വെളിപ്പെടുത്തല്‍ എന്നത് കേരളാ പൊലീസിന് കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്ന കുറ്റസമ്മതമാണ് കുറ്റസമ്മതമാണെന്നും.

എസ്‌ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് സംസ്ഥാനന്തര ഗൂഢാലോചന: എഡിജിപി വിജയ് സാഖ്‌റെഎസ്‌ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് സംസ്ഥാനന്തര ഗൂഢാലോചന: എഡിജിപി വിജയ് സാഖ്‌റെ

അതിനാല്‍ കേസ് എന്‍ഐഎയ്ക്ക് വിടണമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 'രണ്‍ജീത്ത് കേസില്‍ പൊലീസ് പുറത്ത് പറയുന്നത് പച്ചകള്ളമാണെന്നും പ്രധാന പ്രതികളില്‍ ഒരാള്‍ പോലും പിടിയിലായിട്ടില്ലെന്നും കൊലയ്ക്ക് തൊട്ട് പ്രതികളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കി എന്നിട്ടും പൊലീസിന് ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

1

പ്രതികള്‍ സംസ്ഥാനം വിട്ടത് ഗൗരവമുള്ള കാര്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയവും കേരള പൊലീസിന്റെ കുറ്റസമ്മതവുമാണ് എഡിജിപിയുടെ വാക്കുകളെന്നും. ഇതും ഗൌരവതരമാണെന്നും ഗൂഢാലോചന, തീവ്രവാദ ബന്ധം എന്നിവ തെളിയിക്കാന്‍ പൊലീസിന് ആകില്ലെന്ന് അവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടും കേസ് എന്തുകൊണ്ട് എന്‍ഐഎക്ക് അഭ്യന്തര വകുപ്പ് വിടുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം ഉണ്ടെന്നും പൊലീസിന്റെ രഹസ്യ വിവരങ്ങള്‍ ചോരുന്നതായും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഒമൈക്രോൺ കേസുകൾ 961രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഒമൈക്രോൺ കേസുകൾ 961

2

പാലക്കാടും ആലപ്പുഴയിലും എസ്ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്നായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഇ്‌നന് വെളിപ്പെടുത്തിയിരുന്നത്. കൊല നടത്തിയ ശേഷം പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നും വിദഗ്ധമായി ഒളിവില്‍ കഴിയുകയാണ് ഇവരുടെ രീതിയെന്നും സാക്കറേ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ടെന്നും ആസൂത്രിതമായ കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞുവെങ്കില്‍ തടയാമായിരുന്നുവെന്നും പക്ഷെ പൊലീസിന് പോലും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് എഡിജിപി പറഞ്ഞത്.

3

രണ്‍ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നേരത്തെയും കെ സുരേന്ദ്രന്‍ പൊലീസിനെതിരെ രംഗത്ത് എത്തിയിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പൊലീസ് ആണെന്നും എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പരിശോധന പോലും നടന്നില്ലെന്നും പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണം എന്നും സുരേന്ദ്രന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിന്റെ സഹായം കിട്ടിയിരുന്നുവെന്നും ബിജെപി ഒഴികെയുള്ള പ്രസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞു കയറിയെന്നും ഡിവൈഎഫ്‌ഐ ഏതാ പോപ്പുലര്‍ ഫ്രണ്ട് ഏതാ എന്നറിയാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു.

വയനാട് അമ്പലവയല്‍ കൊലപാതകം: 'ആരും സഹായിച്ചിട്ടില്ല';' ദുരൂഹതയില്ല';' ആരോപണം തെറ്റ് - പൊലീസ്വയനാട് അമ്പലവയല്‍ കൊലപാതകം: 'ആരും സഹായിച്ചിട്ടില്ല';' ദുരൂഹതയില്ല';' ആരോപണം തെറ്റ് - പൊലീസ്

4

രണ്‍ജിത്ത് വധവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസിന് നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിലൂടെ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന സൂചന ഇന്നലെ പുറത്ത് വന്നിരുന്നു. കൂടാതെ രണ്‍ജിത്തിന്റെ കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ഖുശ്ബു പ്രതികരിച്ചിരുന്നു. കൊല്ലപ്പെട്ട രണ്‍ജിത്തിന്റെ പേരില്‍ ഒരു സ്റ്റേഷനിലും ഒരു പരാതിയോ കേസോ ഇല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്തത് നടപ്പിലാക്കിയ കൊലപാതകമാണിതെന്നും കേസിലെ എല്ലാ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കണമെന്നും ഖുശ്ബു ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
കുടിയന്മാരെ കയ്യിലെടുത്താൽ BJP ജയിക്കുമോ ഇവിടെ? | Oneindia Malayalam

English summary
bjp worker ranjith murder case should handover to nia said bjp state president k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X