ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പു‍ഴ കൈനകരിയില്‍ ബിഎംഎസ്-ബിഡിജെഎസ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

  • By Desk
Google Oneindia Malayalam News

ആലപ്പു‍ഴ: മങ്കൊമ്പ് കൈനകരിയിൽ ബിഡിജെഎസ്, ബിഎംഎസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകർക്കും കുടുബാംഗങ്ങൾക്കും പാര്‍ട്ടി വലിയ സീകരണമാണ് കൈനകരിയില്‍ ഒരുക്കിയത്. എന്നാല്‍ ഇവര്‍ക്ക് സിപിഎം പ്രാഥമിക അംഗത്വം നല്‍കയിട്ടില്ല.

<strong>യുഡിഎഫ്- എൽഡിഎഫ് വ്യത്യാസം പേരിൽ മാത്രം; കേരളജനതയുടെ വിശ്വാസവും ആചാരവും തകർക്കാൻ ബിജെപി അനുവദിക്കില്ല, കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി</strong>യുഡിഎഫ്- എൽഡിഎഫ് വ്യത്യാസം പേരിൽ മാത്രം; കേരളജനതയുടെ വിശ്വാസവും ആചാരവും തകർക്കാൻ ബിജെപി അനുവദിക്കില്ല, കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തി പിന്നീട് സ്ക്രൂട്ടിനി ചെയ്ത് പാര്‍ട്ടി ഫു‍ള്‍ മെമ്പര്‍ഷിപ്പ് നല്‍കാനാണ് സാധ്യത. ബിഡിജെഎസ്, ബിഎംഎസ് സംഘടനകളിൽ നിന്ന് രാജിവെച്ച് സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച 16 പേർക്കാണ് സ്വീകരണം.

CPM

ബിഡിജെഎസ് കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി സോണി മണിരഥൻ, വൈസ് പ്രസിഡന്റ് വിഷ്ണു, പി വേണു പാടകശേരി, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഡിജെ എസ് സ്ഥാനാർഥിയായി മത്സരിച്ച ശ്യാംകുമാർ ഐക്കരത്തറ, അനിൽ എം പനന്താനം, യുവജന വിഭാഗം പഞ്ചായത്ത് സെക്രട്ടി വിഷണു ബിനോയി, വൈസ് പ്രസിഡന്റ് വിഷ്ണു ഷാജി, പുഷ്പരാജൻ കളത്തിൽ, ബിഎംഎസ്-ബിജെപി പ്രവർത്തകരായ വർഗീസ് ജോസഫ്, സമീഷ് കുട്ടിത്തറ, റജിമോൻ നൂറ്റമ്പതിൽച്ചിറ, റോയ്മോൻ നൂറ്റമ്പതിൽചിറ, രതീഷ് ചെമ്പുന്തറയിൽ, അനീഷ് അനീഷ് ഭവൻ, വിനീത് മംഗലശേരി, അനൂപ് ഐക്കരത്തറ, റോയി എന്നിവർക്കാണ് സ്വീകരണം നൽകിയത്. സ്വീകരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനം ചെയ്തു.

English summary
BMS-BJS activists reach CPM in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X