തിരഞ്ഞെടുപ്പ് പ്രചാരണം: 10 പേരുമായി വള്ളത്തിൽ പോയി, എന്‍ഡിഎ സ്ഥാനാർത്ഥിയുടെ വള്ളം അപകടത്തിൽപ്പെട്ടു
ആലപ്പുഴ: തെരഞ്ഞെടുപ്പ് പര്യടനത്തിന് കായലോര പ്രദേശങ്ങളിൽ പോയ ബിജെപി സ്ഥാനാർത്ഥിയുടെ വള്ളം അപകടത്തിൽ പെട്ടു. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണനും സംഘവും സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. തോട്ടപ്പള്ളി നാലു ചിറയിൽ ഗൃഹ സമ്പർക്കം കഴിഞ്ഞു വരുന്നതിനിടെയാണ് എൻഡിഎ സ്ഥാനാർത്ഥി ഡോ: കെ എസ് രാധാകൃഷ്ണനും സംഘവും സഞ്ചരിച്ചിരുന്ന വള്ളം അപകടത്തിൽപ്പെട്ടത്.

ഇല്ലിച്ചിറ ഭാഗത്ത് മരക്കുറ്റിയിൽ ഇടിച്ചതോടെ വള്ളത്തിൽ വെള്ളം കയറാൻ തുടങ്ങി. സ്ഥാനാർത്ഥിക്ക് നന്നായി നീന്തലറിയാമെങ്കിലും സ്ത്രീകളുൾപ്പെടെ ഒപ്പമുള്ള പത്തോളം പേരിൽ പലർക്കും നീന്താനറിയില്ല. ഒട്ടും വൈകിയില്ല വള്ളത്തിൽ നിന്ന് സ്ഥാനാർത്ഥി കൂവി വിളിച്ചു. കൂവൽ കേട്ട് സമീപത്തെ വീട്ടുകാരാണ് വള്ളവുമായി വന്ന് സ്ഥാനാർത്ഥിയെയും കൂട്ടരെയും മറ്റൊരു വള്ളത്തിൽ കയറ്റി മറുകരയെത്തിച്ചത്.












Click it and Unblock the Notifications