• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരഞ്ഞെടുപ്പ് പ്രചാരണം: 10 പേരുമായി വള്ളത്തിൽ പോയി, എന്‍ഡിഎ സ്ഥാനാർത്ഥിയുടെ വള്ളം അപകടത്തിൽപ്പെട്ടു

  • By Desk

ആലപ്പുഴ: തെരഞ്ഞെടുപ്പ് പര്യടനത്തിന് കായലോര പ്രദേശങ്ങളിൽ പോയ ബിജെപി സ്ഥാനാർത്ഥിയുടെ വള്ളം അപകടത്തിൽ പെട്ടു. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണനും സംഘവും സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. തോട്ടപ്പള്ളി നാലു ചിറയിൽ ഗൃഹ സമ്പർക്കം കഴിഞ്ഞു വരുന്നതിനിടെയാണ് എൻഡിഎ സ്ഥാനാർത്ഥി ഡോ: കെ എസ് രാധാകൃഷ്ണനും സംഘവും സഞ്ചരിച്ചിരുന്ന വള്ളം അപകടത്തിൽപ്പെട്ടത്.

രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; തുഷാറിനായി സ്മൃതി ഇറാനി നാളെയെത്തും

alappuzhacamapign-

ഇല്ലിച്ചിറ ഭാഗത്ത് മരക്കുറ്റിയിൽ ഇടിച്ചതോടെ വള്ളത്തിൽ വെള്ളം കയറാൻ തുടങ്ങി. സ്ഥാനാർത്ഥിക്ക് നന്നായി നീന്തലറിയാമെങ്കിലും സ്ത്രീകളുൾപ്പെടെ ഒപ്പമുള്ള പത്തോളം പേരിൽ പലർക്കും നീന്താനറിയില്ല. ഒട്ടും വൈകിയില്ല വള്ളത്തിൽ നിന്ന് സ്ഥാനാർത്ഥി കൂവി വിളിച്ചു. കൂവൽ കേട്ട് സമീപത്തെ വീട്ടുകാരാണ് വള്ളവുമായി വന്ന് സ്ഥാനാർത്ഥിയെയും കൂട്ടരെയും മറ്റൊരു വള്ളത്തിൽ കയറ്റി മറുകരയെത്തിച്ചത്.

ആലപ്പുഴയില്‍ ജനവിധി എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ? ആലപ്പുഴ മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം....

ആലപ്പുഴ മണ്ഡലത്തിലെ യുദ്ധം
വർഷം
സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
2014
കെ സി വേണുഗോപാൽ ഐ എൻ സി വിജയി 4,62,525 47% 19,407
സി ബി ചന്ദ്രബാബു സി പി എം രണ്ടാമൻ 4,43,118 45% 0
2009
കെ സി വേണുഗോപാൽ ഐ എൻ സി വിജയി 4,68,679 52% 57,635
ഡോ.കെ എസ് മനോജ് സി പി എം രണ്ടാമൻ 4,11,044 45% 0

English summary
Boat accident during election campaign in Alappuzha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more