ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗികളുടെ മൃതശരീരം പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കും, മാതൃകയായി ആലപ്പുഴ ലത്തീന്‍ രൂപത

Google Oneindia Malayalam News

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിക്കുന്ന സഭാവിശ്വാസികളുടെ മൃതശരീരം പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കാനും അന്ത്യശൂശ്രൂഷകള്‍ ചെയ്യുന്നതിനും ഇടമൊരുക്കി ലോകത്തിന് മാതൃകയായി ആലപ്പുഴ ലത്തീന്‍ രൂപത. ആലപ്പുഴ ലത്തീന്‍ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. രൂപതയുടെ ഉത്തരവ് ജില്ല ഭരണകൂടം സ്വാഗതം ചെയ്തിട്ടുണ്ട്.

covid

സഭയുടെ മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ആലപ്പുഴ ലത്തീന്‍ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ഇലക്ട്രിക് ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചാലുണ്ടാകുന്ന പുകയില്‍ നിന്ന് വൈറസ് പടരുമെന്ന തെറ്റിദ്ധാരണയില്‍ തെരുവിലിറങ്ങിയ സാധാരണ മനുഷ്യരെ നാം കഴിഞ്ഞ ദിവസം കണ്ടു. ഇതുപോലെ ധാരാളം വ്യാജപ്രചരണങ്ങള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും മനുഷ്യര്‍ അടിപ്പെട്ടു പോകാന്‍ എല്ലാ സാധ്യതയുമുള്ള ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് തോമസ് ഐസക് ഫേസ്്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ആലപ്പുഴ ലത്തീന്‍ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ചു മരിക്കുന്ന സഭാവിശ്വാസികളുടെ ശരീരം പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കാനും അന്ത്യശൂശ്രൂഷകള്‍ ചെയ്യുന്നതിനും ഇടമൊരുക്കി ലോകത്തിന് മാതൃകയായി.

ഇലക്ട്രിക് ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചാലുണ്ടാകുന്ന പുകയില്‍ നിന്ന് വൈറസ് പടരുമെന്ന തെറ്റിദ്ധാരണയില്‍ തെരുവിലിറങ്ങിയ സാധാരണ മനുഷ്യരെ നാം കഴിഞ്ഞ ദിവസം കണ്ടു. ഇതുപോലെ ധാരാളം വ്യാജപ്രചരണങ്ങള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും മനുഷ്യര്‍ അടിപ്പെട്ടു പോകാന്‍ എല്ലാ സാധ്യതയുമുള്ള ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. മനപ്പൂര്‍വം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. നമ്മുടെ രാജ്യം നേരിടുന്ന ഈ ആപത്ഘട്ടത്തില്‍ എല്ലാവരെയും യോജിപ്പിക്കുന്നതിനും വ്യാജപ്രചരണങ്ങളെ തള്ളുന്നതിനും മതമേലധ്യക്ഷന്മാര്‍ക്കും പുരോഹിതര്‍ക്കുമൊക്കെ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

പ്രകൃതി-മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥപിന്മുറക്കാരനാവുകയാണ് ആലപ്പുഴ ലത്തീന്‍ അതിരൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍. അദ്ദേഹത്തിന്റെ പ്രവൃത്തി വലിയൊരു സന്ദേശമാണ് എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമായ തീരുമാനമെടുത്ത ആലപ്പുഴ ലത്തീന്‍ അതിരൂപതയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു.

മൂന്നാറില്‍ ജാഗ്രത ശക്തം: ആന്റിജന്‍ പരിശോധന ആരംഭിച്ചു, വ്യാപാരികള്‍ക്ക് മുന്നറിയിപ്പ്മൂന്നാറില്‍ ജാഗ്രത ശക്തം: ആന്റിജന്‍ പരിശോധന ആരംഭിച്ചു, വ്യാപാരികള്‍ക്ക് മുന്നറിയിപ്പ്

എറണാകുളത്ത് 70 പേർക്ക് കൊവിഡ്: 64 പേർക്കും സമ്പർക്കത്തിലൂടെ രോഗം, 83 പേർക്ക് രോഗമുക്തി!! എറണാകുളത്ത് 70 പേർക്ക് കൊവിഡ്: 64 പേർക്കും സമ്പർക്കത്തിലൂടെ രോഗം, 83 പേർക്ക് രോഗമുക്തി!!

English summary
Bodies of covid patients will be cremated in the church cemetery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X