അമ്മയുടെ സെല്‍ഫിക്കിടെ തിരയില്‍പ്പെട്ട് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: കടലില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്നും വഴുതിപ്പോയി കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശികളായ ലക്ഷ്മണന്റെയും അനിതയുടെ മകനായ ആദി കൃഷ്ണയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തൃശൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഇവര്‍ ആലപ്പുഴയിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു കുടുംബം.

സെല്‍ഫി എടുക്കുന്നതിനിടെ
കുട്ടികളുമായി ചേര്‍ന്ന് അമ്മ സെല്‍ഫി എടുക്കുന്നതിനിടെയായിരുന്നു സംഭവം. അമ്മയുടെ കയ്യില്‍ നിന്നും വഴുതിയ കുഞ്ഞ് തിരയില്‍പ്പെടുകയായിരുന്നു. ഇഎസ്‌ഐ ആശുപത്രിക്ക് സമീപത്തെ ബീച്ചില്‍ വച്ചായിരുന്നു സംഭവം. രണ്ട് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

മടങ്ങിപ്പോകാനിരിക്കെ
ആലപ്പുഴയില്‍ ഇവരുടെ ബന്ധു താമസിക്കുന്ന വീട്ടിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച ഇവര്‍ നാട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു, പോകുന്നതിന് മുമ്പ് ബന്ധുവായ ബിനുവുമൊത്ത് കടല്‍ കാണാന്‍ എത്തുകയായിരുന്നു. ബിനു കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്തായിരുന്നു അപകടം നടന്നത്.
Recommended Video

കൂറ്റന്‍ തിരയില്‍
കാര്‍ പാര്‍ക്ക് ചെയ്ത് തിരിച്ചെത്തിയ ബിനു കണ്ടത്, മക്കളും അനിതയും കൂറ്റന്‍ തീരയില്‍ അകപ്പെട്ടതായിരുന്നു. ഉടന്‍ ബിനു അനിതയെയും ആദികൃഷ്ണയുടെ സഹോദരനെയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. എന്നാല്‍ അദികൃഷ്ണ തിരയില്‍ അകപ്പെട്ടുപോകുകയായിരുന്നു. കടല്‍ പ്രക്ഷ്ഭുദമായതിനെ തുടര്‍ന്ന് പൊലീസ് കടലിന് തീരത്തേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.












Click it and Unblock the Notifications