ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ കനാൽ നവീകരണം; മൂക്ക് പൊത്തുന്ന കാലത്തു നിന്ന് മുല്ല മണക്കുന്ന കാലത്തേക്ക്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: മുക്കുപൊത്തി മാത്രം കനാൽ കരയിലൂടെ നടന്നിരുന്നവർ ഇപ്പോൾ മുങ്ങിക്കുളിക്കാനുള്ള തിരക്കിലാണ്. കിഴക്കൻ വെള്ളത്തിൽ കടലിലേക്കൊഴുകുന്ന കനാലുകൾ പലതും വ്യത്തിയായി. അഴുക്കുചാലായി മാറിയിരിയിരുന്ന ആലപ്പുഴയിലെ കനാലുകളെ പഴയതുപോലെ പോലെ വൃത്തിയായും സഞ്ചാരയോഗ്യമായും മാറ്റിയെടുക്കുകയാണ് ആലപ്പുഴ കനാൽ നവീകരണത്തിന്റെ ലക്ഷ്യം. കിഴക്കിന്‍റെ വെനീസാക്കി ആലപ്പുഴയെ നിലനിർത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ കൂടി 200 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്; യുഡിഎഫ് പാനലിന് അട്ടിമറി വിജയം, ഇടതിന് വന്‍ തിരിച്ചടിപൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്; യുഡിഎഫ് പാനലിന് അട്ടിമറി വിജയം, ഇടതിന് വന്‍ തിരിച്ചടി

രണ്ടാംഘട്ട നവീകരണം നടക്കുന്ന കനാലുകളിൽ ചിലതിൽ പഴയ പോലെ മുങ്ങി കുളിക്കാൻ പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. കൊമേഴ്സ്യൽ കനാൽ, വാടക്കനാൽ, ആലപ്പി കനാൽ, ചേർത്തല കനാൽ, മട്ടാഞ്ചേരി കനാൽ, എഎസ് കനാൽ തുടങ്ങി വലതും ചെറുതുമായ ഏകദേശം 22 ഓളം കനാലുകളും ചെറുതോടുകളുമാണ് ആലപ്പുഴ പട്ടണത്തെ ചുറ്റിപ്പറ്റി ഒഴുകിക്കൊണ്ടിരിക്കുന്നത്.

canal-1561712

എന്നാൽ ഈ കനാലുകൾ ഇന്ന് അഴുക്കുചാലായി മാറിയിരിക്കുകയാണ്. ജൈവ - അജൈവ മാലിന്യങ്ങളും കക്കൂസ് മാലിന്യം ഉൾപ്പെടെ പലരും ഇതിലേക്ക് ഒഴുക്കിവിടുന്നു. ഇതെല്ലാം നിരോധിച്ചുകൊണ്ട് ആലപ്പുഴയിലെ കനാലുകളെ പഴയതുപോലെ പോലെ വൃത്തിയായും സഞ്ചാരയോഗ്യമായും മാറ്റിയെടുക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

റോഡുകളുടെ ആവിർഭാവത്തോടുകൂടി അവഗണിക്കപ്പെടുന്ന കനാലുകളെ സംരക്ഷിക്കാൻ സർക്കാർ പിന്തുണയുള്ള സന്നദ്ധ സംഘടനയായ 'ക്യാൻ ആലപ്പി'യും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ആലപ്പുഴയിലെ കനാലുകൾ വൃത്തിയാക്കുന്നതോട് കൂടി ഇവിടെ നീന്തി തിമിർക്കാനും ആലപ്പുഴയിലെ യുവസമൂഹം തയ്യാറെടുക്കുകയാണ്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി യുവാക്കളും നീന്താൻ ആലപ്പുഴയിലെ വൃത്തിയാക്കിയ ഈ കനാലുകളിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ തന്നെ ഏറ്റവും ശുചിയാർന്ന നഗരമാക്കി ആലപ്പുഴയെ മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് നഗരസഭ.

English summary
Canal cleaning completes in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X