ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പു‍ഴയില്‍ പ്രചാരണത്തിന്‍റെ അവസാന ലാപ്പില്‍ ആവേശപ്പോരാട്ടം; തുറന്ന വാഹനത്തില്‍ മണ്ഡലത്തിന്റെ മുക്കുംമൂലയും താണ്ടി സ്ഥാനാര്‍ഥികള്‍ ഓട്ടപ്പാച്ചിലിൽ...

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ സര്‍വ സന്നാഹങ്ങളും പുറത്തെടുത്ത് മുന്നണികള്‍. പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ലക്ഷ്യമിട്ടുള്ള അന്തിമ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുവച്ചു മുന്നണികള്‍. തുറന്ന വാഹനത്തില്‍ മണ്ഡലത്തിന്റെ മുക്കുംമൂലയും താണ്ടി സ്ഥാനാര്‍ഥികള്‍ ഓട്ടപ്പാച്ചില്‍ തുടരുമ്പോള്‍, വീടുകള്‍ തോറും കയറി ഓരോ വോട്ടറെയും നേരില്‍കണ്ടു വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

<strong>കേരളത്തില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി; സി ആർ നീലകണ്ഠനെ പുറത്താക്കി</strong>കേരളത്തില്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി; സി ആർ നീലകണ്ഠനെ പുറത്താക്കി

സ്ഥാനാര്‍ഥിയുടെ അപദാനങ്ങള്‍ വാഴ്ത്തി പാടിയും എതിരാളികളുടെ കുറ്റവും കുറവും വിളിച്ചു കൂവിയും നിരത്തു കീഴടക്കി പ്രചാരണ വാഹനങ്ങള്‍ പായുകയാണ്. കവലകള്‍ തോറും നേതാക്കളുടെ പ്രസംഗങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. വികസനവും വികസന മുരടിപ്പും സംസ്ഥാന, ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളുമെല്ലാം അന്തരീക്ഷത്തില്‍ മുഴങ്ങുന്നു.

Alappuzha candidates

എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തി മടങ്ങിയതോടെ യു.ഡി.എഫ് ക്യാംപ് അത്യാവേശത്തിലായി. സിറ്റിങ് എം,പി കൂടിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ റോഡ് ഷോയുമായി ആലപ്പുഴ മണ്ഡലത്തില്‍ ഉടനീളം സഞ്ചരിച്ചു യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് വേണ്ടി വോട്ടുതേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റോഡ് ഷോയും പ്രചാരണ യോഗങ്ങളുമായി കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡലത്തില്‍ സജീവമാണ്. സിറ്റിങ് സീറ്റ് കൈവിടില്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് യു.ഡി.എഫിന്റെ പ്രവര്‍ത്തനം.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പടെ ദേശീയ സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തി. പത്ത് വര്‍ഷമായി കൈവിട്ടു പോയ ആലപ്പുഴയെ ഇത്തവണ ഇടത്ത് ഉറപ്പിക്കാനുള്ള എല്ലാ അടവുകളും പയറ്റുകയാണ് സി.പി.എമ്മും എല്‍.ഡി.എഫും.

മന്ത്രിമാരായ ജി. സുധാകരനും പി. തിലോത്തമനുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്‍.ഡി.എ ക്യാംപില്‍ വോട്ടു വിഹിതം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സജീവമായി നടക്കുന്നത്. ഡോ. കെ.എസ് രാധാകൃഷ്ണന്റെ പ്രചാരണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എത്തിയത് ഒഴിവാച്ചാല്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ മണ്ഡലത്തിലേക്ക് കാര്യമായി എത്തിയിട്ടില്ല. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമേ സ്വതന്ത്രര്‍ അടക്കം മറ്റു സ്ഥാനാര്‍ഥികളും പ്രചാരണ രംഗത്ത് സജീവമായുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Candidates election campaign in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X