ഹരിത ഇനി 'ക്യാപ്റ്റൻ ഹരിത'; മത്സ്യബന്ധനക്കപ്പലിൽ ചരിത്രം കുറിച്ച് ആലപ്പുഴക്കാരി
ആലപ്പുഴ: മത്സ്യബന്ധന മേഖലയിൽ കേരളം ഉയരങ്ങൾ കീഴടക്കിയിട്ടും മത്സ്യബന്ധന കപ്പലുകളിൽ ഒരു വനിത പോലും ഇതുവരെ ക്യാപ്റ്റനായി വന്നിട്ടില്ല. രാജ്യത്ത് തന്നെ വനിത ക്യാപ്റ്റൻസിയിലൂടെ മികവ് തെളിയിക്കാൻ ഒരുങ്ങുകയാണ് ആലപ്പുഴ സ്വദേശി ഹരിത. മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ നിയമിക്കപ്പെടാനുള്ള യോഗ്യത നേടിയ രാജ്യത്തെ ഏക വനിത എന്ന പ്രത്യേകതയും ഹരിത സ്വന്തമാക്കി കഴിഞ്ഞു.
ആലപ്പുഴ സ്വദേശി ഹരിത മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്ത് തന്നെ വനിത ക്യാപ്റ്റൻസിയിലൂടെ മികവ് തെളിയിക്കാൻ ഒരുങ്ങുകയാണ് ആലപ്പുഴ സ്വദേശി ഹരിത. മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ നിയമിക്കപ്പെടാനുള്ള യോഗ്യത നേടിയ രാജ്യത്തെ ഏക വനിത എന്ന പ്രത്യേകതയും ഹരിത സ്വന്തമാക്കി കഴിഞ്ഞു. സ്വകാര്യ മേഖലകളിലും സർക്കാർ മേഖലകളിലും മത്സ്യബന്ധന കപ്പലുകളിൽ ക്യാപ്റ്റനായി സ്ത്രീകളില്ല. സിഫ്‌നെറ്റിലാണ് ( സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ എഞ്ചിനീയറിംഗ് ട്രെയ്‌നിംഗ് കൊച്ചി) ഹരിത പഠനം പൂർത്തിയാക്കിയത്. ഈ പെൺകുട്ടിയുടെ അപൂർവ നേട്ടത്തിൻ്റെ വാർത്ത ട്വൻ്റിഫോറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മത്സ്യബന്ധനകപ്പലിൽ ക്യാപ്റ്റനാകണമെന്ന ഹരിതയുടെ ആഗ്രഹം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഒൻപതു വർഷം മുൻപാണ് സംഭവം. ഹരിത ബിരുദ വിദ്യാർഥിയായിരിക്കെ അധ്യാപകൻ ക്ലാസ്സിൽ പഠിപ്പിക്കുന്നതിനിടെ ഒരു ചോദ്യം ചോദിച്ച ശേഷം 'ക്യാപ്റ്റൻ ഹരിത' ഇതിനു ഉത്തരം പറയാമോയെന്ന് ചോദിച്ചു.2012 ലെ ആ അധ്യാപകൻ്റെ വിളിയാണ് ഹരിതയ്ക്ക് പ്രചോദനമായത്. ഈ അഭിമാന നേട്ടത്തിനായി കഠിനപരിശ്രമം നടത്തിയാണ് മുന്നേറിയത്. പേരിനൊപ്പം ക്യാപ്റ്റൻ ഹരിത എന്ന് വേണം എന്നുള്ള വാശി അന്നുമുതൽ ഈ പെൺകുട്ടി കൂടെക്കുട്ടി. ഇതാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.
ക്യൂട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക; വൈറല്‍ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ബിഎഫ്എസ്ഇ നോട്ടിക്കൽ സയൻസ് എന്ന ബിരുദമാണ് ഹരിത നേടിയത്. ഇന്ത്യയിൽ സിഫ്‌നെറ്റിൽ മാത്രമാണ് ഈ നാലു വർഷ കോഴ്‌സ് നടത്തുന്നത്. എട്ട് മാസത്തോളം കപ്പലുകളിൽ ട്രെയ്‌നിംഗ് ലഭിക്കുമെന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാൽ മെർക്കൻഡൈൽ മറൈൻ ഡിപ്പാർമെന്റ് നടത്തുന്ന പരീക്ഷ പാസാകണം. അതിന് ശേഷമാണ് സ്‌കിപ്പറിന്റെ പരീക്ഷ ഹരിത എഴുതുന്നത്.
ഇന്ത്യൻ നേവിയിൽ ചേരാനായിരുന്നു ഹരിതയുടെ ആഗ്രഹമെങ്കിലും അത് പൂർത്തീകരിക്കാൻ സാധിച്ചില്ല. നിലവിൽ ക്യാപ്റ്റനാകാനുള്ള പരീക്ഷകളെല്ലാം പൂർത്തിയാക്കി യോഗ്യതകളെല്ലാം സ്വന്തമാക്കിയിരുകയാണ് ഈ മിടുക്കി. ഇനി യൂണിഫോമണിഞ്ഞ് ക്യാപ്റ്റൻ്റെ തൊപ്പിയും ധരിച്ച് മത്സ്യബന്ധന കപ്പലുകളിൽ പുതുചരിത്രം കുറിക്കുകയെന്ന ഏകലക്ഷ്യം മാത്രമാണ് ഹരിതയ്ക്കുള്ളത്.












Click it and Unblock the Notifications