കൊവിഡ് പിടിപെടാതിരിക്കാന്‍ വേണം കുട്ടികള്‍ക്കും കരുതല്‍; നിര്‍ദ്ദേശവുമായി ജില്ല മെഡിക്കല്‍ ഓഫീസര്‍
ആലപ്പുഴ: കോവിഡ് രോഗം പിടിപെടാതിരിക്കാന്‍ കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി പറഞ്ഞു. പുറത്തുപോയി വരുന്ന കുടുംബാംഗങ്ങള്‍ കുളിച്ചതിനുശേഷമേ കുട്ടികളുമായി ഇടപഴകാവൂ. പുറത്തുനിന്നു കൊണ്ടുവരുന്ന ആഹാരസാധനങ്ങള്‍/ കളിപ്പാട്ടം എന്നിവ അണുവിമുക്തമാക്കണം.

സുരക്ഷിതമെന്ന് ഉറപ്പാക്കി മുതിര്‍ന്നവര്‍ അനുവദിക്കുമ്പോള്‍ മാത്രമെടുക്കുക. വീടിനുളളിലും പരിസരത്തും സമയം ചെലവിടുക. അയല്‍വീടുകളില്‍ പോകരുത്. മറ്റ് വീടുകളിലെ കുട്ടികളുമായി ചേര്‍ന്ന്് കളിക്കരുത്. വീട്ടില്‍ തന്നെ കളിക്കാവുന്ന കളികളിലും മറ്റ് വിനോദങ്ങളിലും ഏര്‍പ്പെടുക. വായന, കരകൗശല വസ്തുക്കള്‍ നിര്‍മിക്കുക, ചിത്രരചന, പൂന്തോട്ടം/അടുക്കളത്തോട്ടം നിര്‍മ്മിക്കുക, മുറ്റത്ത് സൈക്കിള്‍ ചവിട്ടുക എന്നിവയൊക്കെയാവാം. പുറത്തുനിന്നുള്ള സന്ദര്‍ശകരുടെ അടുത്തേയ്ക്ക് ഓടിച്ചെല്ലരുത്.
ആലിംഗനം/ഉമ്മവയ്ക്കുക എന്നിവ ഒഴിവാക്കുക. അപ്പൂപ്പന്‍/അമ്മൂമ്മ എന്നിവരെ വീട്ടില്‍ കഴിയാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുക. അവരോടൊപ്പം സമയം ചെലവിടുക. ഓണ്‍ലൈന്‍ പഠനത്തോടൊപ്പം വായന, പരിസര നിരീക്ഷണം എന്നിവ ശീലമാക്കണം. അച്ഛനമ്മമാരോടൊപ്പം കടകള്‍,ബീച്ചുകള്‍,മറ്റ് വീടുകള്‍,ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ പോകരുത്.
Recommended Video
പിറന്നാളാഘോഷം വീട്ടിലെ അംഗങ്ങളോടൊപ്പം മതി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. പുറത്തുപോകേണ്ടി വന്നാല്‍ മൂക്കും വായും മൂടുംവിധം മാസ്‌ക് ധരിക്കുക. ഇടയ്ക്കിടെ മാസ്‌ക്കില്‍ സ്പര്‍ശിക്കാനോ ഊരി മാറ്റാനോ പാടില്ല. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. പനി, ചുമ, തൊണ്ടവേദന എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ രക്ഷകര്‍ത്താക്കളെ അറിയിക്കുക.












Click it and Unblock the Notifications