പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് പരാതി: ആലപ്പുഴയില്‍ പോലീസുകാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു
ആലപ്പുഴ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് മാരാരിക്കുളം പോലീസ്സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ വേണുവിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. മുൻവിരോധമാണ് പരാതിക്ക് കാരണമെന്ന് വേണു പറയുന്നു.
ഇവർക്കെതിരേ, ഭീഷണിപ്പെടുത്തുന്നു എന്നുകാട്ടി ആദ്യം പരാതി നൽകിയത് താനാണെന്നും ഇത് ചോദിക്കാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് തനിക്കെതിരേ പരാതി നൽകിയതെന്നും വേണു പ്രതികരിച്ചു. എന്നാൽ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കേസെടുക്കുകയായിരുന്നു.

8 മാസങ്ങൾക്ക് മുൻപ് സ്ത്രീ പീഡനം, പോക്സോ അടക്കമുള്ള കേസുകളിൽ ഇതേ പൊലീസ് സ്റ്റേഷനിലെ എസ്ഐ പിടിയിലായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ആലപ്പുഴ മംഗലം സ്വദേശിയായ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്ന് കേസെടുത്തത്.












Click it and Unblock the Notifications