ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേസുകള്‍ വര്‍ദ്ധിക്കുന്നു; ആലപ്പുഴയില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

Google Oneindia Malayalam News

ആലപ്പുഴ: സൈബര്‍ കേസ്സുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ സൈബര്‍ കേസുകളില്‍ അന്വേഷണം നടത്തുവാന്‍ രൂപീകരിച്ച സൈബര്‍ പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ല പോലീസ് ട്രെനിംങ് സെന്‍ന്ററി ല്‍ വച്ച് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ അഡീഷണല്‍ എസ്.പി എന്‍. രാജന്‍, ഡി.എച്ച്.ക്യൂ ഡി.സി വി.സുരേഷ് ബാബു, ജില്ലയിലെ മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍എന്നിവര്‍ പങ്കെടുത്തു.

police

നിലവില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്‍തന്നെയാണ് സൈബര്‍ പോലീസ് സ്റ്റേഷനായി ക്രമീകരിച്ചത്. ആലപ്പുഴ സൌത്ത് ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷിനാണ് സൈബര്‍ സ്റ്റേഷന്റെ ചുമതല. ഓണ്‍ലൈന്‍ മുഖേനയുള്ള തട്ടിപ്പുകള്‍, സോഷ്യല്‍ മീഡിയ വഴിയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പരാതികളിന്‍മേലാണ് അന്വേഷണം. മറ്റ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്ന പരാതികളില്‍ സാങ്കേതിക സഹായം മുമ്പ് നല്‍കിയിരുന്നതുപോലെ തുടരും.

ഡേറ്റ തട്ടിപ്പ്, സാമൂഹിക മാധ്യമങ്ങള്‍ മഖേനയുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍, ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതടക്കമുള്ള പ്രധാനപ്പെട്ട കേസുകളാണ് സൈബര്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷിക്കുക. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളെല്ലാം എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കുകയും പ്രഥമവിവരം രേഖപ്പെടുത്തുകയുംചെയ്യും. കുറേകൂടി വിപുലമായി അന്വേഷിക്കേണ്ടതാണന്ന് ബോധ്യപ്പെട്ടാല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ആവശ്യമെങ്കില്‍ ജില്ലാ പോലീസ് മേധാവി അത് സൈബര്‍ പോലീസ് സ്റ്റേഷന് കൈമാറും.

0477-2230804 ആണ് സൈബര്‍ പോലീസ് സ്റ്റേഷന്റെ ഫോണ്‍ നമ്പര്‍.സൈബര്‍ സംബന്ധ മായ കേസുകളുടെ അന്വേഷണത്തിലും മറ്റും സാങ്കേതിക ജ്ഞാനം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മികച്ച സേവനം സൈബര്‍ പോലീസ് സ്റ്റേഷന് മുതല്‍ക്കൂട്ടാവുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി. എസ് സാബു ഐ. പി .എസ് പറഞ്ഞു.

ലൈഫ് ഇടപാട്;ശിവശങ്കരനെ പ്രതിചേർത്തതോടെ സർക്കാരിന്റെ പങ്ക് വ്യക്തമായെന്ന് കെ സുരേന്ദ്രൻലൈഫ് ഇടപാട്;ശിവശങ്കരനെ പ്രതിചേർത്തതോടെ സർക്കാരിന്റെ പങ്ക് വ്യക്തമായെന്ന് കെ സുരേന്ദ്രൻ

ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അവശനെന്ന് ബിനീഷ്, ചോദ്യം ചെയ്യലിനിടെ പത്ത് തവണ ഛർദ്ദിച്ചുബിനീഷ് കോടിയേരിക്ക് ജാമ്യമില്ല, അവശനെന്ന് ബിനീഷ്, ചോദ്യം ചെയ്യലിനിടെ പത്ത് തവണ ഛർദ്ദിച്ചു

വിദേശി തബ്ലീഗ്അംഗങ്ങള്‍ക്കെതിരായ കേസുകൾ വേഗത്തിലാക്കാൻ ജില്ലാ കോടതികളോട് സുപ്രീം കോടതിവിദേശി തബ്ലീഗ്അംഗങ്ങള്‍ക്കെതിരായ കേസുകൾ വേഗത്തിലാക്കാൻ ജില്ലാ കോടതികളോട് സുപ്രീം കോടതി

ബീഹാറില്‍ അധികാരമുറപ്പിക്കാന്‍ രണ്ടാം ഘട്ടം ജയിക്കണം, 94 സീറ്റില്‍ കുതിപ്പുണ്ടാക്കാന്‍ ആര്‍ജെഡി!!ബീഹാറില്‍ അധികാരമുറപ്പിക്കാന്‍ രണ്ടാം ഘട്ടം ജയിക്കണം, 94 സീറ്റില്‍ കുതിപ്പുണ്ടാക്കാന്‍ ആര്‍ജെഡി!!

English summary
Cases are increasing; Cyber ​​police station started functioning in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X