Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിൽ അറസ്റ്റിലായി; റിമാൻഡിലിരിക്കെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം, കീഴടക്കുന്നതിനിടെ മൂ​ന്ന് പോലീസുകാർക്ക് പരുക്ക്!

കാ​യം​കു​ളം: മണ്ണഞ്ചേരിയിൽ സിപിഎം തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ പ്രതി ട്രെയി​നി​ൽ നി​ന്നു ചാടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ചു. ട്രെ​യി​നി​ൽ നി​ന്നു ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച റി​മാ​ൻ​ഡ് പ്ര​തി​യെ പോ​ലീ​സു​കാ​രും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ജോ​ഷി​യാ (30) ണ് ​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​ പ്ര​തി​യു​ടെ പ​രാ​ക്ര​മ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രുക്കേ​റ്റു. ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​എ​സ്ഐ ഓ​മ​ന​ക്കു​ട്ട​ൻ, പോ​ലീ​സു​കാ​രാ​യ അ​ൻ​വ​ർ, പ്ര​വീ​ണ്‍ കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തെ​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണ​ഞ്ചേ​രി​യി​ൽ സി​പി​എം ബൂ​ത്ത് ഓ​ഫീ​സ് ക​ത്തി​ച്ച കേ​സി​ൽ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​ല​പ്പു​ഴ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Alappuzha map

അ​വി​ടെ നി​ന്ന് ര​ണ്ട് പോ​ലീ​സു​കാ​ർ ഇ​യാ​ളെ ആ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ കാ​യം​കു​ള​ത്ത് നി​ർ​ത്തു​ന്ന​തി​നാ​യി വേ​ഗ​ത കു​റ​ച്ച​പ്പോ​ൾ പ്ര​തി ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യി​രു​ന്നു. പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടി​യ ഇ​യാ​ളെ അ​ക​ന്പ​ടി പോ​യ പോ​ലീ​സു​കാ​രും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ പോ​ലീ​സി​നെ അ​ക്ര​മി​ച്ചു. എ​ന്നാ​ൽ പോ​ലീ​സും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇ​യാ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച് കാ​യം​കു​ളം പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ​വ​ച്ചും ഇ​യാ​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​യാ​ൾ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള​താ​യി പ​റ​യു​ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+