ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ നൽകി നീർക്കുന്നം കടപ്പുറത്ത് ചാകര

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ നൽകി നീർക്കുന്നം കുപ്പിമുക്കിൽ ചാകരത്തെളിവ്. ചൊവ്വാഴ്ച്ച രാവിലെ കടലിൽപ്പോയ വള്ളങ്ങളിൽ വെള്ളക്കൊഴുവയും നാരനും കരിച്ചാളയുമാണ് അധികവും ലഭിച്ചത്. കൊഴുവ കുട്ടക്ക് 1200 മുതൽ 1800 വരെ ലഭിച്ചു. നാരന് കിലൊ 400 മുതൽ 420 രൂപവരെ കിട്ടി. കൊഴുവ 10 മുതൽ 50 കുട്ട വരെ ലഭിച്ച വള്ളങ്ങളുമുണ്ട്. നാരൻ അധികമൊന്നും ലഭിച്ചില്ലെങ്കിലും 5 കുട്ടവരെ ലഭിച്ചിട്ടുണ്ട്. ട്രോളിങ് സമയമാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ചാകരക്കാലം. ബോട്ടുകളും മറ്റ് ട്രോളിങ് വലകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനം നടക്കാത്തതിനാൽ പരമ്പരാഗതതൊഴിലാളികളുടെ മത്സ്യത്തിന് മാന്യമായ വില ലഭിക്കും. കഴിഞ്ഞ 9 മുതൽ ട്രോളിങ് ആരംഭിച്ചെങ്കിലും ചൊവ്വാഴ്ച്ചയാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മനസുനിറച്ച് കടൽ കനിഞ്ഞത്.

<br> ഒമാനില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ ഒഴിയുന്നു; ഒരുവര്‍ഷത്തിനിടെ രാജ്യംവിട്ടത് 65000 പേര്‍
ഒമാനില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ ഒഴിയുന്നു; ഒരുവര്‍ഷത്തിനിടെ രാജ്യംവിട്ടത് 65000 പേര്‍

ചില വള്ളങ്ങൾക്കു 30000 മുതൽ 45000 രൂപ വരെ വരുമാനം കിട്ടി. രണ്ടാഴ്ചയിലെ ചാകരയ്ക്കിടയിൽ ആദ്യ ദിവസങ്ങളിൽ മാത്രമാണു ചില വള്ളങ്ങൾക്ക് ചെമ്മീനും അയലയും കിട്ടിയത്. മീനിന്റെ ലഭ്യത കുറഞ്ഞതിനാൽ വിലയും കൂടുന്നു. ചാകര തുടരുന്നതിനാൽ വരും ദിവസങ്ങളിൽ മെച്ചപ്പെട്ട കോളു കിട്ടുമെന്ന പ്രതീക്ഷയിലാണു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനം അവസാനിക്കാൻ രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്.

fish-15633

അതേ സമയം തോട്ടപ്പള്ളിയിൽ മീൻപിടിത്ത വള്ളം തിരമാലകളിൽപ്പെട്ടു കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 10 തൊഴിലാളികളെ മറ്റു വള്ളക്കാർ രക്ഷിച്ചു കരയ്ക്കെത്തിച്ചു. പുറക്കാട് പുത്തൻപറമ്പിൽ കുശന്റെ ഉടമസ്ഥതയിലുള്ള തത്ത്വമസി വള്ളമാണു തോട്ടപ്പള്ളി മാത്തേരിക്ക്പ ടിഞ്ഞാറ് രണ്ടര കി. മീറ്റർ അകലെ അപകടത്തിൽപ്പെട്ടത്. നിറയെ കൊഴുവയുമായെത്തിയ വള്ളമാണ് മുങ്ങിയത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


വള്ളം ഉടമ കുശൻ(50), പുതുവൽ വിശ്വൻ(58), ആഞ്ഞിലിപറമ്പിൽ പ്രഹ്ളാദൻ (52), ആഞ്ഞിലിപ്പറമ്പ് യശോധരൻ (55), തോപ്പിൽ (പ്രമോദ് (26), തോപ്പിൽ പ്രദീപൻ (49), ആഞ്ഞിലിപറമ്പിൽ സുധീർ (25),തോപ്പിൽ ഉണ്ണി(48), പുതുവൽ ഹരികുട്ടൻ(55), വേലിയകത്ത് തമ്പി(56) എന്നിവരെ നിസാര പരുക്കുകളോടെ മെഡിക്കൽ കോളജ്ആ ശുപ്രതിയിൽ പ്രവേശിപ്പിച്ചു.

English summary
Chakara in Neerkkunnam beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X