ചക്കുളത്തുകാവ് പൊങ്കാല: പൊങ്കാലയിടാൻ ഭക്തജനങ്ങളുടെ ഒഴുക്ക്; ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകൾക്ക് അവധി
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പാെങ്കാലയിടാൻ വേണ്ടി ഭക്തർ ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞു. ഇന്നലെ രാത്രി തന്നെ ക്ഷേത്രത്തിലേക്ക് പൊങ്കാലിടാൻ വിശ്വാസികൾ എത്തിയിരുന്നു. തകഴി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാർ, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് പൊങ്കാവ അടുപ്പുകൾ ഒരുക്കുന്നത്.
മൂവായിരത്തിലധികം സന്നദ്ധ പ്രവർത്തകരെ ഇൻഫർമേഷൻ സെന്ററുകളിലും പാർക്കിങ് സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്.സുരക്ഷ ക്രമീകരണങ്ങൾക്ക് പോലീസ്, അഗ്നിരക്ഷ സേന, എക്സൈസ് എന്നിവരുടെ സേവനം പത്തനംതിട്ട, ആലപ്പുഴ കളക്ടർമാരുടെ നേതൃത്വത്തിൽ ഒരുക്കി.

PC: Face Book/ CHAKKULATHUKAVU DEVI TEMPLE
പുർച്ചെ 4ന് നിർമാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും. 9 ന് വിളിച്ച് ചൊല്ലി പ്രാർത്ഥന, തുടർന്ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളിക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാര പാെങ്കാലയ്ക്ക് സമീപം സ്ഥാപിച്ചിപിക്കുന്ന ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
10 മണിയോടെ 51 ജീവതകളിലായി ദേവീ ചൈതന്യം പൊങ്കാല തളിയ്ക്കുന്നതിനായി എഴുന്നള്ളും. തിരികെ എത്തിയ ശേഷം ഉച്ച ദീപാരാധനയോടെ ചടങ്ങുകൾ സമാപിക്കും.
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാം സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ( നവംബർ 27ന്) പ്രാദേശിക അവധി കളക്ടർ പ്രഖ്യാപിച്ചിരുന്നു.
പൊതു പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ല. ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരണാധികാരികളുടേയും ഓഫീസുകൾക്കും ഉത്തരവ് ബാധകമല്ല.












Click it and Unblock the Notifications