ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചമ്പക്കുളം മൂലം വള്ളംകളി ഗംഭീരമാക്കാൻ ഇക്കുറി കൂടുതൽ വള്ളങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനം; കഴിഞ്ഞ വർഷം പങ്കെടുത്തത് 6 ചുണ്ടൻവള്ളങ്ങൾ, മത്സരം ജുലൈ 15ന്...

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാടിന്റെ സ്വന്തം ജലോത്സവമായ ചമ്പക്കുളം മൂലം വള്ളംകളി കൂടുതൽ ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ബോണസ് കൂട്ടി കൂടുതൽ വള്ളങ്ങളെ പങ്കെടുപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനം. ജൂലൈ 15നാണ് ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്. മുൻ വർഷം 6 ചുണ്ടൻവള്ളങ്ങളും ഏതാനും ചെറുവള്ളങ്ങളും മാത്രമാണു മത്സരിച്ചത്. ചാമ്പ്യൻസ് ബോട്ട്സ് ലീഗ് (സിബിഎൽ) നടക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ 9 ചുണ്ടൻ വള്ളങ്ങളെയും എല്ലാ വിഭാഗത്തിലുമുള്ള ചെറുവള്ളങ്ങളെയും പങ്കെടുപ്പിക്കണമെന്ന നിർദേശമാണ് ഉയർന്നത്.

<strong>കിഴക്കന്‍ യുപിയില്‍ അഖിലേഷിന്റെ പുതിയ നീക്കം.... ഒബിസി വോട്ടുകളില്‍ പരീക്ഷണം</strong>കിഴക്കന്‍ യുപിയില്‍ അഖിലേഷിന്റെ പുതിയ നീക്കം.... ഒബിസി വോട്ടുകളില്‍ പരീക്ഷണം

ജലോത്സവ നടത്തിപ്പിനായുള്ള പണം കണ്ടെത്തുന്നതിന് സ്പോൺസർമാരെ കണ്ടെത്തുവാൻ പ്രത്യേക കമ്മിറ്റിയെ തിരഞ്ഞെടുത്തു. പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ നാമമാത്രമായ ഗ്രാന്റാണു ടൂറിസം വകുപ്പിൽ നിന്നു കിട്ടുന്നത്. അതു കൂട്ടി വാങ്ങുവാനുള്ള സമ്മർദം ഉണ്ടാകണം. അടുത്ത സിബിഎൽ യോഗത്തിൽ ചമ്പക്കുളം വള്ളംകളിയും സ്പോൺസർ ചെയ്യണമെന്നുള്ള നിർദേശം മുന്നോട്ടു വെയ്ക്കുമെന്നു യോഗത്തിൽ പങ്കെടുത്ത ബോട്ട് ക്ലബ് അസോസിയേഷൻ സെക്രട്ടറി എസ്.എം.ഇക്ബാൽ പറഞ്ഞു.

Chanbakulam Moolam boat race

ടൂറിസം ഗ്രാന്റായി ലഭിച്ച 2 ലക്ഷം ഉൾപ്പടെ 1,878951 ലക്ഷം രൂപ വരവും 1557700 രൂപ ചെലവും 3.21 ലക്ഷം രൂപ നീക്കിയിരുപ്പുമായുള്ള കണക്ക് യോഗത്തിൽ അവതരിപ്പിച്ചു. ആർഡിഒ കൃഷ്ണതേജ ചെയർമാനും തഹസിൽദാർ കെ.നവീൻ ബാബു ജനറൽ കൺവീനറുമായുള്ള പുതിയ സംഘാടക സമിതി രൂപീകരിച്ചു. 26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു പുറമെ വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

തഹസിൽദാർ കെ.നവീൻ ബാബു അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക്പഞ്ചായത്ത്പ്ര സിഡന്റ് ബിജു പാലത്തിങ്കൽ, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്ക് രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് മാതൃ പഞ്ഞിമരം, എം.കെ.ചാക്കോ, പഞ്ചായത്ത് സ്റ്റാൻഡിംഗ്ക മ്മിറ്റി ചെയർമാൻ സി.കൊളങ്ങര, എംഎൽഎ പ്രതിനിധി തോമസ് ജോസഫ്, എ.വി.മുരളി, ജോസ്കാവനാടൻ, കെ.ഡി.മോഹനൻ, കെ. ഗോപിനാഥൻ, കെ.മോഹൻദാസ്, ഡി.പ്രസന്നകുമാർ, കുമ്മനം അഷറഫ്തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

English summary
Chanbakulam Moolam boat race in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X