ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരസഭ അധ്യക്ഷൻ ഉപയോഗിച്ച കാർ ആർക്കും വേണ്ട, ലേലത്തിൽ വിറ്റത് വെറും 21,000 രൂപയ്ക്ക്, കാരണം ഇതാണ്..!!

Google Oneindia Malayalam News

ചെങ്ങന്നൂര്‍: നഗരസഭ അധ്യക്ഷന്‍ ഉപയോഗിച്ച കാർ ലേലത്തില്‍ വിറ്റത് വെറും 21,000 രൂപയ്ക്ക്. കഴിഞ്ഞ ആറ് വര്‍ഷമായി നഗരസഭ വളപ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന കാറാണ് ഒടുവില്‍ നഗരസഭ ലേലത്തില്‍ വിറ്റത്. മുന്‍ നഗരസഭ അധ്യക്ഷന്‍ ഉപയോഗിച്ചിരുന്ന കാര്‍ ഉപയോഗ ശൂന്യമായതോടെയാണ് നഗരസഭ വളപ്പില്‍ ഉപേക്ഷിച്ചത്. ഇതിന് മുമ്പ് പല തവണ ലേലം ചെയ്യാന്‍ ഒരുങ്ങിയിട്ടും ആരും മുന്നോട്ട് വരാന്‍ തയ്യാറാവാത്തതോടെ അവിടെ തന്നെ കിടക്കുകയായിരുന്നു. ചെറിയനാട് ഉരളിപ്പുറത്ത് നക്കോലയ്ക്കല്‍ വീട്ടില്‍ സുനീഷ് എബ്രഹാമാണ് കാര്‍ വാങ്ങിയത്. ലേല്തില്‍ 21000 രൂപയ്ക്കാണ് ഇദ്ദേഹം കാര്‍ സ്വന്തമാക്കിയത്.

car

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam

നഗരസഭ ചെയര്‍മാന്‍ കെ ഷിബുരാജന്‍ സുനീഷിന് കാറിന്റെ താക്കോലും മറ്റ് രേഖകളും കൈമാറി. 2006ലാണ് കാര്‍ നഗരസഭയ്ക്ക് വേണ്ടി വാങ്ങിയത്. എന്നാല്‍ അറ്റകുറ്റപ്പണി പതിവായതോടെ വളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. അറ്റകുറ്റപണികള്‍ക്കായി വര്‍ഷം തോറും വലിയ തുകയാണ് നഗരസഭയ്ക്ക് ചെലവായിരുന്നത്. ഇതേ തുടര്‍ന്നാണ് കാര്‍ ലേലം ചെയ്യാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

പൊതുമരാമത്ത് വകുപ്പ് മാവേലിക്കര മെക്കാനിക്കല്‍ ഡിവിഷനല്‍ അസി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ക്കായിരുന്നു ലേലച്ചുമതല. 1.72 ലക്ഷം രൂപയായിരുന്നു ആദ്യം ലേലത്തുകയായി നിശ്ചയിച്ചത്. എന്നാല്‍ ആരും മുമ്പോട്ട് വരാത്തതിനെ തുടര്‍ന്ന് 1.40 രൂപയാക്കി, പിന്നീട് അത് 60000 രൂപയാക്കി. എന്നിട്ടും ആരും വരാത്തതോടെയാണ് കാര്‍ 21000 വിറ്റൊഴിവാക്കിയത്.

ആദ്യത്തെ വിക്കറ്റ് വീണു; വഴിയില്‍ ഇറങ്ങി പോയിരിക്കുന്നു, വാരിയംകുന്നനെ ട്രോളി സന്ദീപ് വാര്യര്‍ആദ്യത്തെ വിക്കറ്റ് വീണു; വഴിയില്‍ ഇറങ്ങി പോയിരിക്കുന്നു, വാരിയംകുന്നനെ ട്രോളി സന്ദീപ് വാര്യര്‍

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനി ഇല്ല, മദ്യശാലകള്‍ നാളെ തുറക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനി ഇല്ല, മദ്യശാലകള്‍ നാളെ തുറക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ

English summary
Chengannur municipal chairman's used car sold for just Rs 21,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X