യുപിയിലേക്ക് പശുക്കളേയും കൊണ്ടുപോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു; സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ചെങ്ങന്നൂർ: ഉത്തർപ്രദേശിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. സംഭവത്തിൽ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമനാണ് (55) മരിച്ചത്. കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നു മഥുര വൃന്ദാവൻ ആശ്രമത്തിലേക്ക് വെച്ചൂർ പശുക്കളുമായി വികമൻ യാത്ര തിരിച്ചതാണെന്നു ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
21 നു ഡൽഹിയിലെത്തിയ വിക്രമൻ തനിക്ക്സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപ്രതിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും വിക്രമൻ ഫോണിൽ മക്കളെ വിവരമറിയിച്ചു. 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചു. വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുൺ അവിടേക്ക്എത്തണമെന്നും നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ഡൽഹിയിലെത്തി. എന്നാൽ വിമാനത്താവളത്തിനടുത്ത് ഹോട്ടലിൽ തങ്ങിയാൽ മതിയെന്നും മൃതദേഹം ഇവിടേക്ക് എത്തിക്കുമെന്നും അവിടെ ഉണ്ടായിരുന്നവർ പറഞ്ഞു.

അപ്പോൾ മാത്രമാണ് ബന്ധുക്കൾ മരണവിവരം അറിയുന്നത്. ഇന്നലെ പുലർച്ചെയാണു മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിച്ചത്. വിമാനമാർഗം നാട്ടിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രമ. മക്കൾ: അരുൺ, വിദ്യ. മരുമകൻ: പ്രസന്നൻ. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കൊലപാതകമല്ലെന്നാണ് പൊലീസ് നിഗമനം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications