ചേര്‍ത്തല ഇത്തവണ ആര്‍ക്കൊപ്പം; എല്‍ഡിഎഫ് കോട്ട നിലനിര്‍ത്തുമോ, മാറ്റം പ്രതീക്ഷിച്ച് യുഡിഎഫ്; മണ്ഡലപരിചയം
ആലപ്പുഴ: മൂന്ന് തവണ ഇടത്തോട്ട് ചേര്‍ത്ത് നിര്‍ത്തിയ മണ്ഡലമാണ് ചേര്‍ത്തല. തങ്ങളുടെ കോട്ട സുരക്ഷിതമാണെന്ന ഉറപ്പിലാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഇത്തവണ മണ്ഡലം മാറി ചിന്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കളത്തിലിറങ്ങുന്നത്. ഒട്ടും പ്രതീക്ഷ കൈവിടാതെയാണ് എന്‍ഡിഎയയും ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പ്രസാദാണ് ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുന്നത്. മൂന്ന് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച മന്ത്പി പി തിലോത്തമന്‍ ഇത്തവണ മത്സരരംഗത്തില്ലെങ്കിലും പാര്‍ട്ടിയുടെ വിജയത്തിനായി ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. സര്‍ക്കാരും മന്ത്രിയും ഉയര്‍ത്തിയ വികസന മുന്നേറ്റങ്ങള്‍ എടുത്തുപറഞ്ഞാണ് ഇടതുപക്ഷം പ്രചാരണം കൊഴുപ്പിക്കുന്നത്.
യുഡിഎഫിന് വേണ്ടി ഇത്തവണ എസ് ശരത്താണ് രംഗത്തിറങ്ങുന്നത്. മണ്ഡലത്തില്‍ കടുത്ത മത്സരം കാഴ്ചവച്ച ശരത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 7196 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്നാല്‍ പരാജയത്തിന് ശേഷം മണ്ഡലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ഈ കരുത്തിലാണ് ശരത്ത് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണവുമായി ബന്ധപ്പെട്ട് യാതൊരുവിധ പരാതിയും ചേര്‍ത്തലയില്‍ ഉയര്‍ന്നില്ല എന്നത് യുഡിഎഫിനെ സംബന്ധിച്ച് ഗുണമാണ്.
സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിഎസ് ജ്യോതിസാണ് എന്‍ഡിഎ ഇത്തവണ ചേര്‍ത്തലയില്‍ അവതരിപ്പിക്കുന്നത്. പിഎസ് ജ്യോതിസിന്റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷമായിരുന്നു. ബിഡിജെഎസ് പ്രതിനിധിയായണ് ജ്യോതിസ് മത്സരിക്കുന്നത്. ഒരു മുന്‍ സിപിഎം നേതാവ് ചേര്‍ത്തലയില്‍ മത്സരിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയെന്ന് വേണം പറയാന്‍. മണ്ഡലത്തില്‍ വരുന്ന ഒരു ലക്ഷത്തിലേറെ വരുന്ന ഈഴവ വോട്ടുകളിലാണ് എന്‍ഡിഎ കണ്ണുവയ്ക്കുന്നത്.
അതേസമയം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് ആശ്വാസം നല്‍കുന്ന ഒന്നായിരുന്നു. ചേര്‍ത്തവ നഗരസഭയും, ചേര്‍ത്തല തെക്ക്, തണ്ണീര്‍ മുക്കം, വയലാര്‍, മുഹമ്മ, കഞ്ഞിക്കുഴി എന്നിവിടങ്ങലില്‍ എല്‍ഡിഎഫാണ് നേട്ടമുണ്ടാക്കിയത്. ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എല്‍ഡിഎഫിന് കാര്യമായ മുന്നേറ്റമുണ്ട്.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications