നവവധുവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
ആലപ്പുഴ: ചേർത്തലയിലെ നവ വധുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. ഭർത്താവായ അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 26 നായിരുന്നു ഹെന മരണപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയിലാണ് കുടുംബവും നാട്ടുകാരും ഈ മരണ വാർത്ത കേട്ടത്. പക്ഷെ, പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ ഉന്നയിച്ച സംശയങ്ങൾ ആയിരുന്നു കേസിൽ നിർണായകമായി തീർന്നത്.
കുളിമുറിയിൽ ഹെന കുഴഞ്ഞു വീണു എന്നാണ് ഭർതൃ വീട്ടുകാർ പറഞ്ഞത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇതിന് പിന്നാലെ, ഹെനയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി.
തുടർന്ന് പൊലീസ് ഭർത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് അപ്പുക്കുട്ടൻ കുറ്റം സമ്മതിച്ചത്. എന്നാൽ, സംഭവത്തിന് പിന്നാലെ, ഹെന കുളിമുറിയിൽ കുഴഞ്ഞു വീണു എന്ന വാദങ്ങൾ ഉയത്തി പൊലീസിനോട് പറഞ്ഞത്. അതേസമയം, ആറുമാസം മുമ്പാണ് ഹെനയും അപ്പുക്കുട്ടനും വിവാഹിതരായത്.
'എനിക്ക് ഒന്നോ രണ്ടോ ബ്രഡ് കഷ്ണമാണ് കഴിക്കാൻ കിട്ടിയത്'; നടി ഷഹനയുടെ ഡയറിക്കുറിപ്പ് പുറത്ത്
കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു പ്രതി. കുടുംബ പ്രശ്ങ്ങൾ ആയിരുന്നു യുവതിയുടെ കൊലപാതത്തിൽ കലാശിച്ചത്. സ്ത്രീധനത്തെ ചൊല്ലിയുളള തർക്കങ്ങൾ പതിവായിരുന്നു എന്ന് പ്രതിയുടെ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു.
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി
അതേസമയം, പ്രതിയായ അപ്പുക്കുട്ടന് എതിരെ സ്ത്രീധന നിരോധന നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.