ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാലറി ചലഞ്ച് സിഐടിയു പ്രവർത്തകർക്കും വേണ്ട; ആലപ്പുഴയിൽ വിസമ്മതമറിയിച്ചത് ആറ് പേർ!!

  • By Desk
Google Oneindia Malayalam News

മാരാരിക്കുളം: സംസ്ഥാന സർക്കാരിന്റെ സാലറി ചാലഞ്ചിനെതിരെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിലെ സിഐടിയു ഉൾപ്പെടെയുള്ള യൂണിയൻ അംഗങ്ങളായ ജീവനക്കാർ രംഗത്ത്. സിഐടിയു യൂണിയനിലെ മാനേജിങ് കമ്മിറ്റി അംഗങ്ങളായ 6 പേർ ഉൾപ്പെടെ മുപ്പത്തിരണ്ടോളം ജീവനക്കാരും ഐഐടിയുസിയിലെ 4 പേരുമാണ് സാലറി ചലഞ്ചിനു വിസമ്മതമറിയിച്ചിട്ടുള്ളത്.

<strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും</strong>വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും

കമ്പനി എംഡിയ്ക്കു കഴിഞ്ഞ ദിവസം കത്തു നൽകിയത്. ഇതിൽ മാനേജിങ് കമ്മിറ്റിയിലെ 2 വനിതാ അംഗങ്ങൾ ഒഴികെ 4 പേരും നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി വിസമ്മതപത്രം പിൻവലിച്ചിട്ടുണ്ട്. എഐടിയുസിയ്ക്കു ആകെയുള്ള 4 ജീവനക്കാരുംവിസമ്മതപത്രം നൽകിയിട്ടുണ്ട്.

Alappuzha

കമ്പനിയിലെ മെയിന്റനൻസ്, ബ്ലിസ്റ്ററിങ്, പായ്ക്കിങ് വിഭാഗങ്ങളിലെ മുപ്പത്തിരണ്ടോളം സിഐടിയു തൊഴിലാളികളിൽ 15 പേർ പിന്നീട് സമ്മർദ്ദത്തിനു വഴങ്ങി നിലപാടിൽ മാറ്റം വരുത്തിയെങ്കിലും ബാക്കിയുള്ളവർ സാലറി ചലഞ്ചിനെതിരായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. കരാർ ഉൾപ്പെടെ മുന്നൂറോളം ജീവനക്കാരാണ് കമ്പനിയിൽ ജോലി നോക്കുന്നത്. ആദ്യം സാലറി ചലഞ്ചിനോട് ജീവനക്കാർ അനുഭാവം കാണിച്ചെങ്കിലും കമ്പനിയിലെ പ്രബല യൂണിയനായ സിഐടിയുവിൽ

നിന്നുപോലും ജീവനക്കാർ എതിർത്ത് രംഗത്ത് വരുകയായിരുന്നു. കമ്പനിയിലെ മുഴുവൻ സ്ഥിരം ജീനക്കാരുടെ അഞ്ച് ദിവസത്തെ വേതനവും മാനേജ്മെന്റിന്റെ വിഹിതവുമടക്കം 15 ലക്ഷം രൂപ ഇതിനോടകം സർക്കാരിലേക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ യൂണിയൻ പ്രതിനിധികളും മാനേജ്മെന്റുമായി യോഗം ചേർന്നിട്ടില്ലെന്നും ചർച്ച ചെയ്തു മാത്രമേ തീരമാനത്തിലെത്തുകയുള്ളുവെന്നും അധികൃതർ പറഞ്ഞു

English summary
CITU employees against salary challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X