ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനധികൃത മണ്ണെടുപ്പിനെച്ചൊല്ലി ചെങ്ങന്നൂരിൽ സിപിഎം- സിപിഐ തർക്കം; ഇടത് മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴയിൽ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നതിനെ ചൊല്ലിയാണ് ജില്ലയിലെ ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നത്. അനധികൃത മണ്ണെടുപ്പിനെതിരേ സിപിഐയുടെ യുവജന പ്രസ്ഥാനമായ ഐഐവൈഎഫ്. പ്രക്ഷോഭം ആരംഭിച്ചതിനെ തുടർന്നാണ് അസ്വാരസ്യങ്ങൾ തുടങ്ങുന്നത്. മുളക്കുഴയിൽ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നത് ഐഐവൈഎഫ് എതിർത്തിരുന്നു. നാട് കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുമ്പോൾ മണ്ണെടുപ്പ് വലിയ ദോഷംചെയ്യുമെന്ന് ബോധവത്കരണ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. മണ്ണെടുപ്പ് തടയാൻ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിക്കുകയും ചെയ്തു. പരിശോധനയിൽ ആവശ്യമായ പാസ് ഇല്ലാതെയാണ് മണ്ണെടുപ്പെന്ന് മനസ്സിലാക്കി തടയുകയായിരുന്നു.

സമരവേദിയില്‍ ഇരിപ്പിടത്തെ ചൊല്ലി വാക്ക് തര്‍ക്കം; കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തമ്മില്‍ തല്ലിസമരവേദിയില്‍ ഇരിപ്പിടത്തെ ചൊല്ലി വാക്ക് തര്‍ക്കം; കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തമ്മില്‍ തല്ലി

ചെങ്ങന്നൂരിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിനായിട്ടാണ് മണ്ണെടുക്കുന്നതെന്ന് പ്രവർത്തരോട് ടിപ്പറുകാർ പറഞ്ഞെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. ഇതിനിടെ മണ്ണെടുപ്പുകാർ സംഘടിച്ച് എഐവൈഎഫുകാരെ വിരട്ടി ഓടിച്ചു. പിന്നീട്, കൂടുതൽ ആളുകളുമായി എത്തി ഇവർ മണ്ണെടുപ്പ് തടഞ്ഞതോടെയാണ് പ്രശ്‌നം രൂക്ഷമാകുന്നത്. തടയലിന് നേതൃത്വം നൽകിയ സിപിഐ. മുളക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സിപിഎമ്മിലെ ചിലർ ഭീഷണിപ്പെടുത്തുകയും വീട് ആക്രമിക്കുകയും ചെയ്തു. വിഷയത്തിൽ സിപിഐക്കാർ പരാതിയുമായി പോലീസിനെ സമീപിച്ചതിനെ തുടർന്ന് സിപിഎം പ്രവർത്തകർക്ക് എതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

cpim-1-09-1496984509-

ഇതിനിടെ പ്രദേശത്തെ പ്രമുഖനായ സപിഎം നേതാവ് സിപിഐയുടെ സംസ്ഥാന ഭാരവാഹിയെ വിളിച്ച് പാർട്ടി പ്രവർത്തകർ സ്റ്റേഡിയം പണി തടസ്സപ്പെടുത്തുകയാണെന്ന് പരാതിപ്പെട്ടതായാണ് വിവരം. എന്നാൽ, തങ്ങളുടെ സമരം സ്‌റ്റേഡിയത്തിന് എതിരല്ലെന്നും അനധികൃത മണ്ണെടുപ്പിനെതിരേയാണെന്നും എഐവൈഎഫ് വ്യക്തമാക്കി. വിഷയം വഷളായെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐ നിലപാട്. പ്രദേശത്ത് ഏറെനാളായി വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നുണ്ട്. റവന്യൂ പുറമ്പോക്കിൽനിന്ന് പോലും ലക്ഷങ്ങളുടെ മണ്ണ് കടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ മറവിലാണ് ഇക്കാര്യങ്ങൾ നടന്നിട്ടുള്ളത്. മണ്ണെടുപ്പിനെതിരേ നടപടികളിലേക്ക് കടന്ന ചില ഉദ്യോഗസ്ഥരെ ഇടതുപക്ഷത്തെ ചില നേതാക്കൾ ഭീഷണിപ്പെടുത്തിയതായും പറയുന്നു. മേലുദ്യോഗസ്ഥർ മുഖേന നടപടികൾ തടയുകയും ചെയ്തു. മണ്ണെടുപ്പിന്റെ പേരിൽ സി.പി.ഐ.ക്കാർ പണം ആവശ്യപ്പെടുന്നതായി സിപിഎമ്മും ആരോപിക്കുന്നു. അതേസമയം മണ്ണെടുപ്പിന് ഒത്താശ ചെയ്യു

English summary
Clash between CPIM-CPI over illegal land mining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X