ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ പതിനഞ്ചുകാരനെ കുത്തിക്കൊന്നു
ആലപ്പുഴ: ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു. വള്ളിക്കുന്നത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. പടയണിവട്ടം സ്‌നദേശി അഭിമന്യു ആണ് കൊല്ലപ്പെട്ടത്. വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു.

വള്ളിക്കുന്നത്ത് ക്ഷേത്രത്തില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications