ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിഴക്കിന്റെ വെനീസിൽ കനാലുകൾ ഇനി ഒഴുകി തുടങ്ങും... മലിന്യം നിറഞ്ഞു ഒഴുക്കുനിലച്ച കനാലുകളിൽ നവീകരണം പുരോഗമിക്കുന്നു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ജീവവാഹിനികളായ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒമ്പത് പ്രധാന കനാലുകളുടെയും ചെറുകനാലുകളുടെയും നവീകരണത്തിനായി 108 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. നാലുഘട്ടങ്ങളായാണ് നവീകരണം. ഉപ്പുട്ടി കനാലിൽനിന്ന് ആരംഭിച്ച പദ്ധതിയുടെ ഘട്ടം മേയ് 31ന‌് പൂർത്തിയാക്കും.

<strong>ഹെറോയ്ൻ കടത്തുകാരൻ ടിങ്കു ഭായ് അറസ്റ്റിൽ; 10 ഗ്രാം മയക്കുമരുന്നു കണ്ടെടുത്തു, വിൽപ്പന നട‌ത്തിയിരുന്നത് 'ടിങ്കൂസ് മസാല' എന്ന പേരിൽ!</strong>ഹെറോയ്ൻ കടത്തുകാരൻ ടിങ്കു ഭായ് അറസ്റ്റിൽ; 10 ഗ്രാം മയക്കുമരുന്നു കണ്ടെടുത്തു, വിൽപ്പന നട‌ത്തിയിരുന്നത് 'ടിങ്കൂസ് മസാല' എന്ന പേരിൽ!

വാടക്കനാൽ, വാണിജ്യക്കനാൽ, വെസ‌്റ്റ‌്ജങ്ഷൻ കനാൽ, ഈസ‌്റ്റ‌് ജങ്ഷൻ കനാൽ, ഉപ്പൂട്ടിക്കനാൽ, മുറിഞ്ഞപുഴ തോട്, കൊട്ടാരംതോട്, ആലപ്പുഴ ചേർത്തല കനാൽ (ഏകദേശം 18 കിലോമീറ്റർ), ആലപ്പുഴ അമ്പലപ്പുഴ കനാൽ എന്നിവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെട്ട പ്രധാന കനാലുകൾ. കനാലുകൾ വറ്റിച്ച് ചെളികോരി വൃത്തിയാക്കിയ ശേഷം ഉപ്പുവെള്ളം കയറ്റി ശുദ്ധിയാക്കുന്ന പ്രവർത്തമാണ് ഇനി നടക്കാൻ പോകുന്നത്.

Canals

33 കിലോമീറ്റർ ദൂരത്തിലാണ് പ്രധാന കനാലുകളുടെ നവീകരണ പ്രവർത്തനം. ശുചീകരണത്തിനുശേഷം കനാലിൽ മാലിന്യം തള്ളാൻ അനുവദിക്കില്ല. കനാലിലേക്കു തുറന്നിരിക്കുന്ന എല്ലാ കുഴലുകളും അടയ‌്ക്കും. ഹോട്ടലുകൾക്ക് അടക്കം ഇതു സംബന്ധിച്ചു നോട്ടീസ് നൽകും. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരണജോലികൾ നടക്കുന്നത്.

കനാലിലേക്ക് മാലിന്യംതള്ളുന്നത് തടയാൻ നഗരസഭ നേരത്തെ തന്നെ ഹോട്ടലുകൾക്കും മറ്റുസ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിത്തുടങ്ങി. നേരത്തെ കനാലിന്റെ നവീകരണത്തിനായി 38.98 കോടിയുടെ അടങ്കലാണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ, ടെൻഡറിൽ ഏറ്റവും കുറവുതുക രേഖപ്പെടുത്തിയത് 42 കോടിയായിരുന്നു. ഇതോടെ ജനുവരി ആദ്യവാരം ആരംഭിക്കാനിരുന്ന ജോലികൾ വൈകി.

പിന്നീട് ജനുവരി 17ന് ചേർന്ന കിഫ്ബി യോഗത്തിൽ കനാൽ നവീകരണത്തിന് 43 കോടിരൂപ അനുവദിച്ചു. ആദ്യഘട്ടത്തിൽ കനാലിൽ ബണ്ട് കെട്ടി വെള്ളം വറ്റിക്കും. പിന്നീട് നീക്കംചെയ്യുന്ന ചെളി ലോറിയിൽ മണ്ണഞ്ചേരിയിൽ എത്തിച്ച് ബാർജുവഴി കുട്ടനാട്ടിലേക്ക് കൊണ്ടുപോകും. ഈ ചെളി കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ശക്തിപ്പെടുത്താൻ സൗജന്യമായി നൽകും.

നീരൊഴുക്കിനു തടസമായി നിൽക്കുന്ന ബണ്ടുകൾ നീക്കം ചെയ‌്ത‌് കനാലിലേക്കു മറിഞ്ഞുകിടക്കുന്ന മരങ്ങളും മറിയാൻ സാധ്യതയുള്ള മരങ്ങളും മുറിച്ചുമാറ്റും. 48 കോടി രൂപ വകയിരുത്തിയ രണ്ടാം ഘട്ടത്തിൽ അമൃത്പദ്ധതി വഴി ചെറുകനാലുകളുടെ നവീകരണമാണ് നടക്കുന്നത്. ശേഷം 145 പ്രോജക‌്ടുകളിലായി 36 കിലോമീറ്ററിലുള്ള കനാലുകളുടെ നവീകരണം നടക്കും. അയ്യപ്പൻ പൊഴി, തുമ്പോളി പൊഴി നവീകരണം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്.

ആദ്യ രണ്ടുഘട്ടത്തിലും ഉൾപ്പെടാത്ത കനാലുകളുടെ നവീകരണം മൂന്നാംഘട്ടത്തിൽ നടക്കും. നാലാംഘട്ടത്തിൽ വൃത്തിയാക്കിയ കനാലുകളിൽ പോള ശല്യം ഒഴിവാക്കാനായി ഉപ്പുവെള്ളം കയറ്റി ശുദ്ധീകരണം നടത്തും. ഇതിനുള്ള പദ്ധതി അടുത്ത വർഷം അവലംബിക്കും. ഉപ്പൂട്ടി കനാലിലേക്കു കടലിൽനിന്നു മോട്ടോർ പമ്പ് ഉപയോഗിച്ചു വെള്ളം കയറ്റാനും ഇറക്കാനുമുള്ള പദ്ധതിയും വെള്ളം കായലിൽ എത്താതിരിക്കാൻ വാടക്കനാൽ, വാണിജ്യക്കനാൽ, ആലപ്പുഴ, അമ്പലപ്പുഴ കനാൽ, ചേർത്തല കനാൽ എന്നിവിടങ്ങളിൽ റെഗുലേറ്റർ സ്ഥാപിക്കലും കനാലുകളുടെ സൗന്ദര്യവൽക്കരണവും നടക്കും

English summary
Clean the canals in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X