ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം മലിനമാക്കിയ കുട്ടനാടിനു മോചനം, എങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഒപ്പം മന്ത്രിമാരും

  • By Desk
Google Oneindia Malayalam News

ആലപ്പുഴ- കുട്ടനാടിനെ ശുചിയാക്കാന്‍ ജില്ലയില്‍ നിന്നും ജില്ലയ്ക്കു പുറത്തുനിന്നും ആയിരങ്ങള്‍ ഒന്നിച്ചു. സന്നദ്ധ പ്രവര്‍ത്തകരും ജില്ലാ ഭരണസംവിധാനവും തദേശഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോര്‍ത്തുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടിറങ്ങി. യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കര്‍മപദ്ധതിക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 60,000 ത്തോളം ആളുകള്‍ കുട്ടനാട്ടിലെത്തിയിട്ട്ുണ്ട്.

pic

കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലാണ് ശുചീകരണം. 30ന് സ്‌കൂളുകളിലെ ക്യാമ്പുകള്‍ നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആയിരക്കണക്കിന് കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രദേശങ്ങള്‍ ശുചീകരിക്കാന്‍ ആയിരക്കണക്കിന് പേരുടെ അദ്ധ്വാനം ആവശ്യമാണ്. ഇത് മുന്നില്‍ക്കണ്ടാണ് ദ്രുതഗതിയിലുള്ള ശുചീകരണം നടപ്പാക്കുന്നത്.

pic

30ന് വീടുകളിലേക്ക് പോകാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും. ഓരോ പഞ്ചായത്തില്‍ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെ നിന്ന് റോഡ് ജലഗതാഗത മാര്‍ഗം അവരവരുടെ വീടുകളില്‍ എത്തിക്കും. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും. സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നവര്‍ക്കും ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഭക്ഷണക്രമീകരണം വരുത്തും. ശുചീകരണ പ്രവര്‍ത്തനത്തിലെ വളണ്ടിയേഴ്‌സിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇനിയും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ആലപ്പുഴ കലക്ടറേറ്റില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു.
English summary
cleaningactivities going on in Kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X