ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാകരക്കോളു വന്നു; ചെമ്മീനും നത്തോലിയും വലയിൽ നിറഞ്ഞു തുടങ്ങി; തീരം പ്രതീക്ഷയിൽ

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: ട്രോളിങ് നിരോധനം കഴിഞ്ഞു മുന്നാഴ്ചയ്ക്കു ശേഷം തീരം ചാകരയ്ക്കു പാകമായി തുടങ്ങി. തീരദേശവാസികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ആശ്വാസം പകര്‍‌ന്നാണ് നീര്‍ക്കുന്നം തീരദേശത്തു ചാകരയുടെ ലക്ഷണം കണ്ടു തുടങ്ങിയത്. തീരത്തെത്തിയ വള്ളങ്ങള്‍ക്കു ചെറിയ തോതില്‍ ചെമ്മീനും നെത്തോലിയും കിട്ടി. ചെമ്മീന്‍ കിലോക്ക് 205 രൂപക്കും നെത്തോലി കുട്ടയ്ക്ക് 1700 രൂപയ്ക്കും ലേലം കൊണ്ടു. 75000 രൂപ മുതല്‍ 90000 രൂപ വരെ കിട്ടിയ വള്ളങ്ങളുമുണ്ട്.

അധ്യക്ഷ പദവി രാജി വെച്ച് നേരെ കോടതിയിലേക്ക്, രാഹുൽ ഗാന്ധിക്ക് ജാമ്യം, പത്തിരട്ടിയായി തിരിച്ചടിക്കും!അധ്യക്ഷ പദവി രാജി വെച്ച് നേരെ കോടതിയിലേക്ക്, രാഹുൽ ഗാന്ധിക്ക് ജാമ്യം, പത്തിരട്ടിയായി തിരിച്ചടിക്കും!

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വള്ളങ്ങള്‍ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. ഇടനിലക്കാരും കച്ചവടക്കാരും ചേര്‍ന്നു മീനിന്റെ വില ഇടിക്കുന്നതായി പരാതി ഉയര്‍ന്നു. തീരത്തു കരിങ്കല്ല് ഉറച്ചു കിടക്കുന്നതിനാല്‍ വലിയ വള്ളങ്ങള്‍ക്ക് ഇവിടെ നങ്കൂരമിടാന്‍ ആകുന്നില്ല. തീരദേശത്തു താല്‍ക്കാലിക കടകളും ഐസ്ക്രീം പാര്‍‌ലറുകളും തുടങ്ങി. ട്രോളിങ് നിരോധനം കഴിഞ്ഞു മുന്നാഴ്ചയ്ക്കു ശേഷമാണു തീരം ചാകരയ്ക്കു പാകമായത്.

coastalarea-15

ചാകര നീണ്ടു നിന്നാല്‍ മാത്രമേ തീരദേശത്തെ വറുതിക്കു ശമനമുണ്ടാവുകയുള്ളു. നിലവില്‍ സബ്സിഡി നിരക്കില്‍ മാസത്തില്‍ കിട്ടുന്ന 120 ലീറ്റര്‍ മണ്ണെണ്ണ കൊണ്ടു വള്ളങ്ങള്‍ക്കു രണ്ടു ദിവസം പോലും തൊഴിലിനു പോകാനാകുന്നില്ല. പെര്‍മിറ്റുള്ള ലൈസന്‍സ് ഉടമയ്ക്ക് സബ്സിഡി തുക അക്കൗണ്ടില്‍ കിട്ടാൻ വൈകുന്നതായി ആക്ഷേപമുണ്ട്. അതേസമയം മത്സ്യക്ഷാമത്തെ തുടർന്ന് ഇതര സംസ്ഥാനത്ത് നിന്നും വൻ തോതിൽ ഉപയോഗ യോഗ്യമല്ലാത്ത മത്സ്യം മാർക്കറ്റുകളിൽ വിൽപ്പനക്കെത്തിയിരുന്നു.

coastalarea2-

കായംകുളം, ചേർത്തല പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ വിവിധ മാർക്കറ്റുകളിൽ നിന്നും വലിയ തോതിൽ ചീഞ്ഞ മത്സ്യം പിടികൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഫ്രീസറിലെത്തുന്ന വലിയ മത്സ്യങ്ങൾ കഷ്ണങ്ങളാക്കിയിരുന്നു വിൽപന. ലഭ്യത കുറവ് മൂലം മത്തിയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിലും വരവ് മത്സ്യങ്ങൾ വിപണിയിൽ നിറഞ്ഞിരുന്നു. ചാകര വേണ്ട പോലെ തീരത്തെ കനിഞ്ഞാൽ മത്സ്യത്തൊഴിലാളികളുടെ വറുതിക്കും മാർക്കറ്റുകളിലെ കൊള്ളക്കും ശമനമുണ്ടാകും.

English summary
Coastal area fishermen keep hope in Chakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X