Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനിയന്റെ പഠനം മുടങ്ങാതിരിക്കാന്‍ എംബിബിഎസ് പഠനം ഉപേക്ഷിച്ച ചേച്ചി'; വൈറലായി കളക്ടറുടെ കുറിപ്പ്

ആലപ്പുഴ: അനിയന്റെ പഠനം മുടങ്ങാതിരിക്കാന്‍ എം ബി ബി എസ് ഉപേക്ഷിച്ച ചേച്ചിയെ കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ പഹ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അച്ഛനും അമ്മയ്ക്കും ശേഷം ചേച്ചിയാണല്ലെ നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു എന്ന് തുടങ്ങിക്കൊണ്ടാണ് കളക്ടര്‍ കുറിപ്പാണ് കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചത്.

തോട്ടപ്പള്ളി സ്വദേശിനിയായ ഈ മോളെ കളക്ടറേറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്. കഴിഞ്ഞ വര്‍ഷം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടന്നും അതിനാല്‍ രണ്ടാം വര്‍ഷം എന്‍ജിനീയറിംഗിന് പഠിക്കുന്ന കുഞ്ഞനിയന്റെ പഠനം മുടങ്ങരുതെന്നും ഫീസിനായി പിന്തുണ വേണമെന്നുള്ള ആവശ്യവുമായാണ് ഈ മോള്‍ വന്നത്. അപ്പോഴാണ് മോളേപ്പറ്റിയും കുടുംബത്തേപ്പറ്റിയും ഞാന്‍ കൂടുതലായി ചോദിച്ചത്.

alappuzha

ഈ മോള്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണെന്ന് എന്നോട് പറഞ്ഞു. പഠനം എന്തായെന്ന് ചോദിച്ചപ്പോള്‍ സാമ്പത്തിക പ്രയാസം കാരണം പഠനം നിര്‍ത്തേണ്ടി വന്നെന്ന് സങ്കടത്തോടെ പറഞ്ഞു. മോള്‍ക്ക് പഠിക്കാന്‍ സഹായം വേണ്ടെയെന്ന് ചോദിച്ചപ്പോള്‍ എന്നേക്കാളും അനിയന്റെ പഠനം മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും അതിനാണ് പ്രധാന്യമെന്നുമാണ് ഈ മിടുക്കി എന്നോട് പറഞ്ഞതെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അച്ഛനും അമ്മയ്ക്കും ശേഷം ചേച്ചിയാണല്ലെ നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു. തോട്ടപ്പള്ളി സ്വദേശിനിയായ ഈ മോളെ കളക്ടറേറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്. കഴിഞ്ഞ വര്‍ഷം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടന്നും അതിനാല്‍ രണ്ടാം വര്‍ഷം എന്‍ജിനീയറിംഗിന് പഠിക്കുന്ന കുഞ്ഞനിയന്റെ പഠനം മുടങ്ങരുതെന്നും ഫീസിനായി പിന്തുണ വേണമെന്നുള്ള ആവശ്യവുമായാണ് ഈ മോള്‍ വന്നത്. അപ്പോഴാണ് മോളേപ്പറ്റിയും കുടുംബത്തേപ്പറ്റിയും ഞാന്‍ കൂടുതലായി ചോദിച്ചത്.

ഈ മോള്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണെന്ന് എന്നോട് പറഞ്ഞു. പഠനം എന്തായെന്ന് ചോദിച്ചപ്പോള്‍ സാമ്പത്തിക പ്രയാസം കാരണം പഠനം നിര്‍ത്തേണ്ടി വന്നെന്ന് സങ്കടത്തോടെ പറഞ്ഞു. മോള്‍ക്ക് പഠിക്കാന്‍ സഹായം വേണ്ടെയെന്ന് ചോദിച്ചപ്പോള്‍ എന്നേക്കാളും അനിയന്റെ പഠനം മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും അതിനാണ് പ്രധാന്യമെന്നുമാണ് ഈ മിടുക്കി എന്നോട് പറഞ്ഞത്. അനിയനോടുള്ള സ്നേഹവും വാത്സല്യവും കണ്ട് എന്റെ ചുറ്റുമുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞതും ഞാന്‍ കണ്ടു.

ഇത് സംബന്ധിച്ച് പ്രമുഖ വ്യവസായി ശ്രീ.ലക്കിയോട് സംസാരിക്കുകയും അദ്ദേഹം ഈ മോളുടെ അനിയന്റെ മുഴുവന്‍ പഠന ചിലവും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മോള്‍ ആഗ്രഹിച്ച പോലെ ഇനിയീ മോളുടെ അനിയന് യാതൊരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതെ പഠിക്കാം. ഈ മോള്‍ക്കും കുഞ്ഞനിയനും നമ്മുടെ എല്ലാവരുടെയും ആശംസകള്‍ വേണം. മുഴുവന്‍ ഫീസും ഏറ്റെടുത്ത ശ്രീ. ലക്കിക്കും എന്റെ ആശംസകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+