Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോട്ട് മുങ്ങിയ സംഭവം: മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കളക്ടര്‍

ആലപ്പുഴ: കന്നിട്ട ജട്ടിയില്‍ വ്യാഴാഴ്ച രാവിലെ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശിയായ 56കാരന്‍ മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കേസുള്‍പ്പടെയുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍ദേശം നല്‍കി. ദുരന്ത സ്ഥലം രാവിലെ ജില്ല കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു.

ആലപ്പുഴ സൗത്ത് പോലീസിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തില്‍ ഹൗസ് ബോട്ടിന്റെ ഫിറ്റ്നസ് അടക്കമുള്ളവ പാലിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ബോട്ട് ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

alappuzha

ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തി. സുരക്ഷ മാനദണ്ഡങ്ങള്‍ അടക്കം പാലിക്കാതെ സര്‍വ്വീസ് നടത്തുന്ന ഹൗസ് ബോട്ടുകളിലും മറ്റ് ബോട്ടുകളിലും കര്‍ശന പരിശോധന നടത്തി നിയമ നടപടി സ്വീകരിക്കാന്‍ പോര്‍ട്ട്, പോലീസ്, ഫയര്‍ ഫോഴ്സ് വിഭാഗങ്ങള്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി.

അതേസമയം, ആലപ്പുഴ ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. റേഷന്‍ കടകളിലെ സൗകര്യങ്ങളും ഭക്ഷ്യധാന്യങ്ങളുടെ വിതരണ ക്രമവും കളക്ടര്‍ വിലയിരുത്തി. ബില്‍ഡിംഗ് സൗകര്യങ്ങള്‍, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, റേഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, ലൈസന്‍സിയുടെ വിവരങ്ങള്‍, വിലവിവരം, റേഷന്‍ ബോധവത്ക്കരണ നോട്ടീസുകളുടെ പ്രദര്‍ശനം, അളവ് തൂക്ക ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനം എന്നിവയും പരിശോധിച്ചു.

സക്കറിയാ ബസാര്‍, വട്ടപ്പള്ളി, പറവൂര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകളിലായിരുന്നു മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തിയത്. പരിശോധനയില്‍ ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എം.ഇ. സിനിജ, ജില്ല പ്രോജക്ട് മാനേജര്‍ കെ.എസ്. സരിത എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+