വനിതാ പദയാത്ര: പഞ്ചായത്ത് അംഗങ്ങള്‍ വിട്ടുനിന്നതായി പരാതി, പിന്നില്‍ ഐ ഗ്രൂപ്പ്!!
കലവൂര്‍: കോണ്‍ഗ്രസ് പാതിരാപ്പള്ളി മണ്ഡലം കമ്മറ്റി വനിതാ മതിലിനെതിരെ സംഘടിപ്പിച്ച പദയാത്രയില്‍ നിന്ന് മൂന്ന് വനിത പഞ്ചായത്തംഗങ്ങള്‍ വിട്ടുനിന്നത് വിവാദമാകുന്നു. മല്‍സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് അംഗം ആലീസ് സന്ധ്യാവ്, മാരാരിക്കുളം ബ്ലോക്ക് ജനറല്‍ സെകട്ടറിയും 12ാം വാര്‍ഡ് അംഗം സുജ, ഓമന മണിക്കുട്ടന്‍ എന്നീ വരാണ് പദയാത്രയില്‍ നിന്ന് വിട്ടു നിന്നത്.

മണ്ഡലം പ്രസിഡന്റ് പി.എ.ലിയോണ്‍ ഇതു സംബന്ധിച്ച് കെ.പി.സി.സി., ഡി.സി.സി എന്നിവിടങ്ങളില്‍ പരാതി നല്‍കി.അതേ സമയം മണ്ഡലത്തില്‍ നടക്കുന്ന പരിപാടികള്‍ പരാജയപ്പെടുത്താന്‍ ഐ ഗ്രൂപ്പുകാര്‍ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്ന് എ ഗ്രൂപ്പുകാര്‍ ആരോപിച്ചു.വനിതാ മതിലിനെ എതിര്‍ക്കുന്നതിനുള്ള കാര്യങ്ങള്‍ വിശദമാക്കാന്‍ മണ്ഡലം പ്രസിഡന്റിന് കഴിഞ്ഞിട്ടില്ലെന്ന് വിട്ടു നിന്നവര്‍ ആരോപിക്കുന്നു.മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ മൂന്ന് പദയാത്രകളാണ് സംഘടിപ്പിച്ചത് മൂന്നിലും പ്രവര്‍ത്തകരുടെ പങ്കാളിത്യം കുറവായിരുന്നു’ പദയാത്രയെ സംബന്ധിച്ച് ബൂത്ത്തലത്തില്‍ വേണ്ട വിധം മുന്‍ ഒരുക്കം നടത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു












Click it and Unblock the Notifications