ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹ വാഗ്ദാനം നല്‍കി സിഐടിയു നേതാവ് പീഡിപ്പിച്ചതായി പരാതി: വീട്ടമ്മ സിപിഎം ഓഫീസില്‍ കുത്തിയിരുന്നു!

  • By Desk
Google Oneindia Malayalam News

ചേര്‍ത്തല: വിവാഹ വാഗ്ദാനം നല്‍കി സിഐടിയു നേതാവ് പീഡിപ്പിച്ചതായി ആരോപിച്ചു വീട്ടമ്മ ചേര്‍ത്തല വടക്ക് കരുവ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കുത്തിയിരുന്നു. തുടര്‍ന്നു ആരോപണ വിധേയനായ നേതാവിനെ സിപിഎമ്മില്‍ നിന്നു അടിസ്ഥാന പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്ത് കളഞ്ഞ് പുറത്താക്കി.

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍(സിഐടിയു) ചേര്‍ത്തല ഏരിയാ സെക്രട്ടറി സി.പ്രസാദിനെതിരെ പരാതിയുമായി വീട്ടമ്മ കരുവ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കുത്തിയിരുന്നത്. കണിച്ചുകുളങ്ങര സ്വദേശിയായ വീട്ടമ്മയെ ഭര്‍ത്താവ് വീട്ടില്‍ നിന്നു പുറത്താക്കിയെന്നും നേതാവ് ഇപ്പോള്‍ സംരക്ഷിക്കുന്നില്ലെന്നുമായിരുന്നു പരാതി. ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ ചര്ച്ച നടത്തിയതോടെ ഇവരെ തല്‍ക്കാലം വാടകവീട്ടില്‍ താമസിപ്പാക്കാന്‍ ധാരണയായതായാണ് അറിയുന്നത്.

18-146624

സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. പ്രദേശത്തു സിപിഎം നേതാക്കള്‍ക്കെതിരെ പീഢന പരാതികള്‍ തുടരെ ഉണ്ടാകുന്നതിനാല്‍ കര്‍ശന നടപടികള്‍ക്ക് ഏരിയാ നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ അംഗവും പുരുഷ അംഗവും വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോയതിന്‌റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ഇവരെ കമ്മിറ്റിയില്‍ നിന്നു ഒഴിവാക്കിയിരുന്നു. പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ടായിരുന്നു നടപടി. അതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത്.

English summary
Complaint against CPIM leader in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X