Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ നവജാത ശിശുക്കളെ ചികിത്സയ്ക്ക് ശേഷം മാറി നല്‍കിയതായി പരാതി

ആലപ്പുഴ: നവജാത ശിശുക്കളെ ചികിത്സയ്ക്ക് ശേഷം മാറി നല്‍കിയതായി പരാതി. ആലപ്പുഴ ബീച്ച് ആശുപത്രിയിലാണ് സംഭവം. ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയുമാണ് മാറി നല്‍കിയത്. മൂന്ന് ദിവസം മുമ്പാണ് ഇതേ ആശുപത്രിയില്‍ തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശികള്‍ ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും പ്രസവിച്ചത്.

കുട്ടികളുടെ മഞ്ഞനിറം മാറുന്നതിന് ദേഹത്ത് ലൈറ്റടിപ്പിക്കാന്‍ കൊണ്ടു പോയിരുന്നു. ഇതിന് ശേഷം കുഞ്ഞുങ്ങളെ തിരികെ നല്‍കുമ്പോഴാണ് മാറി നല്‍കിയത്. ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫാണ് കുട്ടികളെ തിരികെ കൊണ്ടു തന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

alappuzha

തത്തംപള്ളി സ്വദേശിയുടേത് പെണ്‍കുഞ്ഞും വെള്ളക്കിണര്‍ സ്വദേശിയുടേത് ആണ്‍കുഞ്ഞുമായിരുന്നു. തലമുടിയുടെ വ്യത്യാസം ശ്രദ്ധിച്ചപ്പോഴാണ് കുട്ടികള്‍ മാറിയെന്ന് മനസിലായത്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൂടാതെ ആരോഗ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, എന്നാല്‍ കുഞ്ഞുങ്ങള്‍ മാറി പോയത് ബന്ധുക്കളുടെ പിഴവാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അമ്മമാരുടെ പേര് വിളിച്ചാണ് കുട്ടികളെ ബന്ധുക്കള്‍ക്ക് നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+