Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ ജില്ലയിലെ ദേശീയ പാതയുടെ അവസ്ഥ ശോചനീയം; പരിഹരിക്കുന്നതിന് അടിയന്തിര നടപടി വേണം

ആലപ്പുഴ: ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ന്റെ ശോചനീയാവസ്ഥകാരണം പൊതുജനങ്ങളും യാത്രക്കാരും വലിയ തോതിലുള്ള പ്രതിസന്ധിയും ദുരിതവും നേരിടുകയാണ് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്, കായംകുളം നിയോജമണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡാണ് കൂടുതലായി തകര്‍ന്നിരിക്കന്നത്. പല ഭാഗത്തും വലിയ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. മഴ സമയത്ത് സ്ഥിതിവിശേഷം അതിരൂക്ഷമാണ്. മഴവെള്ളം നിറഞ്ഞ ഗര്‍ത്തങ്ങളില്‍ വീണ് വാഹനങ്ങള്‍ മറിഞ്ഞുവീഴുന്നതും പതിവ് കാഴ്ച്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

alappuzha

പല വാഹനങ്ങളുടെയും ടയറുകള്‍ വരെ കീറിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഹരിപ്പാട് തന്നെ ഒരു മാസത്തിനുളളില്‍ 4 അപകടമരണങ്ങളും 25 പേര്‍ക്ക് അപകടത്തില്‍ പരിക്കുമാണ് സംഭവിച്ചിട്ടുള്ളത്. ഈ റോഡിന്റെ ശോചനീയവസ്ഥ സംബന്ധിച്ച വിഷയം ഞാന്‍ വകുപ്പ് മന്ത്രിയുടേയും, ദേശീയപാതാ വിഭാഗം എഞ്ചിനീയര്‍മാരുടേയും ശ്രദ്ധയില്‍ പല തവണ കൊണ്ടുവന്നിട്ടുള്ളതാണ്. നിയമസഭയില്‍ വരെ ഇക്കാര്യം ഉന്നയിച്ചിരുന്നു.

ഒക്ടോബറില്‍ മാസത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടന്നിട്ടുള്ള റിവ്യൂമീറ്റിംഗുകളില്‍ അടക്കം ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ദിവസവും നിരവധി പേരാണ് എന്നെ ഫോണ്‍ മുഖേനയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടേയും ഈ റോഡിനെപ്പറ്റി പരാതി പറഞ്ഞ് വിളിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഞാന്‍ വകുപ്പ് മന്ത്രിയേയും, എന്‍എച്ച് ഡിവിഷന്‍ ചീഫ് എഞ്ചിനീയറേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് ചെന്നിത്തല പറഞ്ഞു.

പുന്നപ്ര മുതല്‍ വടക്കോട്ട് എന്‍എച്ചിന് സമാന്തര റോഡ് നിര്‍മ്മിച്ചിരിക്കുന്നതു പോലെ തോട്ടപ്പളളി മുതല്‍ കൃഷ്ണപുരം വരെയുളള ഉപയോഗശൂന്യമായികിടക്കുന്ന റോഡുകളും സഞ്ചാരയോഗ്യമാക്കിയാല്‍ ഇപ്പോഴുള്ള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണാന്‍ സാധിക്കും അപകടങ്ങളും ഒഴിവാക്കാം. ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഹൈവേയിലെ പ്രവര്‍ത്തനരഹിതമായ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയപാത അതോറിറ്റിയാണ് ഈ റോഡിന്റെ മെയിന്റിനന്‍സിന്റേയും, നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടേയും ചുമതല വഹിക്കേണ്ടത്. കഴിഞ്ഞ ദിവസം ഇക്കാര്യം ദേശീയപാത ചീഫ് എഞ്ചിനീയറുമായി ഞാന്‍ സംസാരിച്ചിരുന്നതാണ്. ഈ ഭാഗത്തെ റോഡിന്റെ നവീകരണത്തിനും, പുനരുദ്ധാരണത്തിനമായി . 4.95 കോടി രൂപയുടെ വര്‍ക്ക് ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍എച്ച് ഡിവിഷനില്‍ നിന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവലിലുള്ള ഗര്‍ത്തങ്ങള്‍ അടിയന്തിരമായി അടയ്ക്കുന്നതിനുള്ള വര്‍ക്ക് ക്രമീകരിച്ചിട്ടുള്ളതായും ദേശീയപാതാവിഭാഗം ചീഫ് എഞ്ചിനീയര്‍ എന്നെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പും, സര്‍ക്കാരും, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ ബുദ്ധിമുട്ടിന് വേഗം പരിഹാരം കാണാന്‍ സാധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+