പൊതുജനങ്ങളുടെ മനസില്‍ കൊലക്കേസിലെ പ്രതി; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസ്
ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷമാണ് പ്രതിഷേധവുമായി ശക്തമായി രംഗത്തുള്ളത്. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന് ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂര്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെ മനസില്‍ കൊലപാതക കേസിലെ പ്രതിയെന്നതാണ് ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചിത്രം. ക്രിമിനല്‍ ആക്ടിവിസത്തിന്റെ ആളായി ശ്രീറാമിനെ ജനങ്ങള്‍ കാണുന്നു. ഒരു മാധ്യമപ്രവര്ത്തകന് കൊല്ലപ്പെടാനുണ്ടായ സാഹചര്യം ജനങ്ങളുടെ മനസില്‍ നീറി നില്‍ക്കുന്നുണ്ട്. എന്ത് തോന്നിവാസവും സര്‍ക്കാര്‍ കാണിക്കുമെന്നതിന്റെ തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ ആ തെറ്റ് തിരുത്തണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ജനകീയ താല്പര്യം മാനിക്കാതെ ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കേണ്ട കളക്ടര്‍ പദവിയിലേക്ക് ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുനിമിഷം ജനങ്ങളുമായി ഇടപഴകുകയും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ട ഒരു നിര്‍ണായക ചുമതലയാണ് ജില്ലാ കളക്ടര്‍ പദവി. മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ വില നല്കി സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍വ്വം ഇടപെടേണ്ട ആ ചുമതലയില്‍ ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചതിലെ അനൗചിത്യം സര്‍ക്കാര്‍ മനസ്സിലാക്കണം.
തീരദേശ - കാര്‍ഷിക ജില്ലയാണ് ആലപ്പുഴ. നിരന്തരം കടലാക്രമണങ്ങളും കുട്ടനാട്ടിലെ വെള്ളപ്പൊക്കമടക്കമുള്ള തീരാദുരിതങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. രണ്ട് പ്രളയങ്ങളെ അതിജീവിച്ച, നിരന്തരം സാംക്രമിക രോഗങ്ങളും കൃഷിനാശങ്ങളുമടക്കം നേരിടേണ്ടി വരുന്ന ഒരു ജില്ല. അവിടുത്തെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്ക്കാന് കഴിയുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതിനു പകരം ഒരു നിരപരാധിയായ മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന ഒരാളെ നിയമിച്ച നടപടി ജനകീയ താല്പര്യം മുന്‍നിര്‍ത്തി അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ സി പി എമ്മിന്റെ നയ സമീപനം എന്താണെന്നത് വീണ്ടും വ്യക്തമായി. കോണ്‍ഗ്രസ് പാര്‍ട്ടി നാളെ മുതല്‍ ഇതിനെതിരേ പ്രത്യക്ഷ സമര നടപടികളിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ തെറ്റുതിരുത്തും വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി കെ അബ്ദുറബ്ബ് രംഗത്തെത്തി. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3 ന് മൂന്നു വര്‍ഷം തികയുമ്പോള്‍ കുറ്റാരോപണ വിധേയനായ ആ ഐ എ എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കിയെന്ന് അബ്ദുറബ്ബ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ. എം എം മണി അന്ന് എഫ് ബി പോസ്റ്റില്‍ പറഞ്ഞതെത്ര ശരി..! ഐ എ എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നല്‍കിയില്ല. ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്- അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതില്‍ പ്രതഷേധിച്ച് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂറും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം മടവൂരിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കി എന്ന വാര്‍ത്ത വേദനിപ്പിക്കുന്നെന്നാണ് സലീം മടവൂര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു.തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications